ബാബർ അസം/ ട്വിറ്റർ ‍ 
Sports

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു; പാക് നായകൻ ബാബർ അസം കുരുക്കിൽ; കേസെടുക്കാൻ കോടതി ഉത്തരവ്

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു; പാക് നായകൻ ബാബർ അസം കുരുക്കിൽ; കേസെടുക്കാൻ കോടതി ഉത്തരവ്

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോർ: യുവ താരങ്ങളിൽ ശ്രദ്ധേയനും പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ ബാബർ അസമിനെതിരെ ലൈംഗിക പീഡനത്തിന് കേസ്. ലാഹോർ സ്വദേശിനിയായ യുവതി നൽകിയ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് ബാബറിനെതിരെ കേസെടുത്തിരിക്കുന്നത്.

സെഷൻസ് കോടതിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ ഉത്തരവിട്ടത്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്തു എന്നു കാട്ടിയാണ് യുവതി പരാതി നൽകിയത്. പലയിടങ്ങളിലായി താമസിപ്പിച്ച് പീഡിപ്പിച്ചു എന്നും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നും ആരോപിച്ചിരുന്നു. തെളിവിനായി മെഡിക്കൽ രേഖകളും ഇവർ ഹാജരാക്കിയിരുന്നു.

ഹർജിയിൽ ഇരു കൂട്ടരുടെയും വാദം കേട്ട സെഷൻസ് ജഡ്ജ് നൗമാൻ മുഹമ്മദ് നയീം ക്രിക്കറ്റ് താരത്തിനെതിരെ അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിക്കുകയായിരുന്നു. നസീർബാദ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയ്ക്കാണ് നിർദേശം. ബാബറിനെതിരായ ആരോപണങ്ങൾ അസ്വസ്ഥതയുളവാക്കുന്നതാണെന്നും വിശദമായ അന്വേഷണം വേണ്ടതാണെന്നും ജഡ്ജി നിരീക്ഷിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT