ഫോട്ടോ: ട്വിറ്റർ 
Sports

32ാം ടെസ്റ്റ് സെഞ്ച്വറിയുമായി സ്മിത്ത്; 400ന് അരികെ ഓസ്‌ട്രേലിയ; എട്ട് വിക്കറ്റുകള്‍ വീണു

സ്മിത്ത് 110 റണ്‍സുമായി സ്മിത്ത് മടങ്ങി. താരം 15 ഫോറുകള്‍ പറത്തി. പാറ്റ് കമ്മിന്‍സിനൊപ്പം നതാന്‍ ലിയോണാണ് ക്രീസില്‍. കമ്മിന്‍സ് 11 റണ്‍സെടുത്തു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ രണ്ടാം പോരാട്ടത്തില്‍ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനു സെഞ്ച്വറി. കരിയറിലെ 32ാം ടെസ്റ്റ് ശതകമാണ് സ്മിത്ത് ലോര്‍ഡ്‌സില്‍ കുറിച്ചത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 393 റണ്‍സെന്ന നിലയില്‍. 

സ്മിത്ത് 110 റണ്‍സുമായി സ്മിത്ത് മടങ്ങി. താരം 15 ഫോറുകള്‍ പറത്തി. പാറ്റ് കമ്മിന്‍സിനൊപ്പം നതാന്‍ ലിയോണാണ് ക്രീസില്‍. കമ്മിന്‍സ് 11 റണ്‍സെടുത്തു. 

339ന് അഞ്ച് എന്ന നിലയിലാണ് രണ്ടാം ദിനം ഓസീസ് ബാറ്റിങ് പുനരാരംഭിച്ചത്. രണ്ടാം ദിനത്തിന്റെ തുടക്കത്തില്‍ തന്നെ അവര്‍ക്ക് രണ്ട് വിക്കറ്റുകളും നഷ്ടമായി. അലക്‌സ് കാരി (22), മിച്ചല്‍ സ്റ്റാര്‍ക്ക് (ആറ്) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. 

നേരത്തെ ടോസ് നേടി ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബാറ്റിങിനു വിടുകയായിരുന്നു. ഒപ്പണര്‍ ഡോവിഡ് വാര്‍ണര്‍ 66 റണ്‍സെടുത്തു. ഉസ്മാന്‍ ഖവാജ (17), മര്‍നസ് ലബുഷെയ്ന്‍ (47), ട്രാവിസ് ഹെഡ്ഡ് (71), കാമറൂണ്‍ ഗ്രീന്‍ (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിനത്തില്‍ ഓസ്‌ട്രേലിയക്ക് നഷ്ടമായത്. 

ഇംഗ്ലണ്ടിനായി ജോഷ് ടങ് മൂന്ന് വിക്കറ്റുകള്‍ നേടി. ജോ റൂട്ട് രണ്ട് വിക്കറ്റുകളും വീഴ്ത്തി. ആന്‍ഡേഴ്‌സന്‍, ബ്രോഡ്, ഒല്ലി റോബിന്‍സന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT