ഫയല്‍ ചിത്രം 
Sports

'ചഹല്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍, സഞ്ജുവിന് അസൂയ'; ട്വിറ്ററില്‍ നിറഞ്ഞ് ലെഗ് സ്പിന്നര്‍ 

രാജസ്ഥാന്‍ റോയല്‍സിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റ് ആണ് ആരാധകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്‍ ആരംഭിക്കാന്‍ ഏതാനും ദിവസം മാത്രമാണ് മുന്‍പിലുള്ളത്. ഈ സമയത്ത് രാജസ്ഥാന്‍ റോയല്‍സിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റ് ആണ് ആരാധകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചത്. ചഹലിന്റെ ഫോട്ടോ നല്‍കി രാജസ്ഥാന്റെ പുതിയ ക്യാപ്റ്റന്‍ എന്ന തലക്കെട്ടോടെയായിരുന്നു ട്വീറ്റ്...

പിന്നാലെയാണ് ഇതിന്റെ സത്യാവസ്ഥ പുറത്തു വന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പാസ്‌വേര്‍ഡ് തന്റെ പക്കലുണ്ടെന്നാണ് ചഹല്‍ പറയുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ ക്യാപ്റ്റന്‍ എന്ന ട്വീറ്റിനൊപ്പം ബട്ട്‌ലറിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക ചഹല്‍ ആയിരിക്കും എന്നും ട്വീറ്റ് വന്നു. 

രാജസ്ഥാന്റെ പുതിയ ക്യാപ്റ്റന്‍ എന്ന ട്വീറ്റില്‍ കമന്റുമായി സഞ്ജു സാംസണും എത്തി. അസൂയ അസൂയ എന്നാണ് ഇതിന് രാജസ്ഥാന്‍ റോയല്‍സിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് ലഭിച്ച മറുപടി. കളിയിലേക്ക് വരുമ്പോള്‍ മാര്‍ച്ച് 29നാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം. ഹൈദരാബാദ് ആണ് ആദ്യ എതിരാളികള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

ജർമ്മനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; ഇടുക്കി സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

ഓഹരി വിപണിയില്‍ 'കാളക്കുതിപ്പ്', സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി; ഐടി ഓഹരികളില്‍ റാലി

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

ശ്രീകൃഷ്ണപുരം ഇരട്ടക്കൊലക്കേസ്; വിരലടയാളം ആധാർ ഡാറ്റാബേസുമായി ഒത്തുനോക്കാൻ ഹൈക്കോടതി അനുമതി