കോഹ്‌ലിക്ക് തിരിച്ചടി, ടെസ്റ്റ് റാങ്കിങ്ങില്‍ താഴേക്ക്; ബുമ്ര നാലാമത്‌

ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ മികവ് കാണിക്കാന്‍ വയ്യാതെ വന്നതിന് പിന്നാലെ റാങ്കിങ്ങില്‍ കോഹ് ലിക്ക് തിരിച്ചടി
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ
ഫോട്ടോ: ബിസിസിഐ, ട്വിറ്റർ

ദുബായ്: ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ മികവ് കാണിക്കാന്‍ വയ്യാതെ വന്നതിന് പിന്നാലെ റാങ്കിങ്ങില്‍ കോഹ് ലിക്ക് തിരിച്ചടി. നാല് സ്ഥാനം താഴേക്കിറങ്ങി കോഹ് ലി 9ാം റാങ്കിലാണ് ഇപ്പോള്‍. 

ആറാം സ്ഥാനത്ത് തുടരുന്ന രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരില്‍ റാങ്കിങ്ങില്‍ മുന്‍പില്‍ നില്‍ക്കുന്നത്. ഋഷഭ് പന്ത് 10ാം സ്ഥാനത്ത് തുടരുന്നു. ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ രവീന്ദ്ര ജഡേജയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമാവുകയും ചെയ്തു. രവീന്ദ്ര ജഡേജയെ പിന്നിലേക്ക് മാറ്റി വിന്‍ഡിസ് താരം ഹോള്‍ഡറാണ് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 

ബൗളര്‍മാരില്‍ ഇന്ത്യയുടെ ബൂമ്ര നേട്ടമുണ്ടാക്കി. ആറ് സ്ഥാനം മുകളിലേക്ക് കയറി ബുമ്ര നാലാം റാങ്കിലെത്തി. വിന്‍ഡിസിന് എതിരായ രണ്ടാം ടെസ്റ്റില്‍ ബുമ്ര അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു. ബൗളര്‍മാരില്‍ ഇന്ത്യയുടെ അശ്വിന്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. മുഹമ്മദ് ഷമി ഒരു സ്ഥാനം മുകളിലേക്ക് കയറി 17ാം റാങ്കിലെത്തി. 

ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയ ദിമുത് കരുണരത്‌നെ മൂന്ന് സ്ഥാനം മുന്നേറി 5ാം റാങ്ക് സ്വന്തമാക്കുന്നു. ടെസ്റ്റ് റാങ്കിങ്ങില്‍ ബാറ്റേഴ്‌സില്‍ ലാബുഷെയ്ന്‍ ആണ് ഒന്നാമത്. ബൗളര്‍മാരില്‍ കമിന്‍സും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com