ചമരി അട്ടപ്പട്ടു എക്സ്
Sports

മിതാലിയെ മറികടന്നു; ഏഷ്യാകപ്പ് ടി20യില്‍ ചരിത്ര നേട്ടം; ചമരി അട്ടപ്പട്ടുവിന് ആദ്യ സെഞ്ച്വറി

ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ താരം മിതാലി രാജ് ആയിരുന്നു ഇതുവരെയുള്ള ടോപ്‌സ്‌കോററര്‍.

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ:വനിതാ ഏഷ്യാ കപ്പ് ടി20 ചരിത്രത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമായി ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചമരി അട്ടപട്ടു തിങ്കളാഴ്ച ചരിത്രമെഴുതി. മലേഷ്യയ്‌ക്കെതിരെ 69 പന്തില്‍ 14 ബൗണ്ടറികളും 7 സിക്സറുകളും പറത്തിയാണ് അട്ടപ്പട്ടുവിന്റെ സെഞ്ച്വറി നേട്ടം. മത്സരത്തില്‍ ശ്രീലങ്ക നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മലേഷ്യ ഒരു പന്ത് ബാക്കി നില്‍ക്കെ 40 റണ്‍സിന് പുറത്തായി. 144 റണ്‍സ് വിജയത്തോടെ ശ്രീലങ്ക സെമി സാധ്യത ഏതാണ്ട് ഉറപ്പിച്ചു.

ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ താരം മിതാലി രാജ് ആയിരുന്നു ഇതുവരെയുള്ള ടോപ്‌സ്‌കോററര്‍. ഇതിനെയാണ് ചമരി അട്ടപ്പട്ടു മറികടന്നത്. 2018ല്‍ മലേഷ്യയ്‌ക്കെതിരെ പുറത്താകാതെ അന്ന് മിതാലി നേടിയത് 98 റണ്‍സായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വനിതാ ടി20യില്‍ ആദ്യ സെഞ്ച്വറി നേടുന്ന ശ്രീലങ്കന്‍ താരമാണ് ചമരി അട്ടപ്പട്ടു. ഏഷ്യാകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തിയ താരവും അട്ടപ്പട്ടുവാണ്. സുസി ബേറ്റ്സ്, ഹര്‍മന്‍പ്രീത് കൗര്‍, മെഗ് ലാനിംഗ്, സ്മൃതി മന്ദാന, സ്റ്റഫാനി ടെയ്ലര്‍, സോഫി ഡിവിന്‍ എന്നിവര്‍ക്ക് ശേഷം വനിതാ ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഏഴാമത്തെ താരമാണ് അട്ടപ്പട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഡിഎഫ് ബിജെപിക്ക് കീഴടങ്ങി; കരാര്‍ ഒപ്പിട്ടാലും പിഎം ശ്രീയില്‍ നിന്ന് പിന്‍മാറാം; നയമാറ്റത്തിന് പ്രേരിപ്പിച്ച ഘടകമെന്ത്?'

ബദാം രണ്ടാഴ്ചത്തേക്ക്, ദഹനപ്രശ്നങ്ങൾ പമ്പ കടക്കും, ചർമം തിളങ്ങും

നവകേരള യാത്രയിലെ 'രക്ഷാപ്രവര്‍ത്തനം': എഡിജിപിയുടെ ഓഫീസില്‍ എസ്‌ഐടി പരിശോധന; സന്ദര്‍ശക രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു

അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കൂട്ടുമോ?, ഒറ്റയടിക്ക് 1160 രൂപ കുറഞ്ഞു; സ്വര്‍ണവില 1,10,000ല്‍ താഴെ

ടിനി ടോമിനെതിരെ കേസെടുക്കണം; ക്രിമിനല്‍ ഹർജി ഫയല്‍ ചെയ്ത് അന്‍സിബ

SCROLL FOR NEXT