ചാംപ്യന്‍സ് ലീഗില്‍ കളിക്കുന്ന 36 ടീമുകളുടെ എംബ്ലം. ചാംപ്യന്‍സ് ലീഗ് ട്രോഫി എക്സ്
Sports

റയല്‍ മാഡ്രിഡ്- ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിക്ക്- ബാഴ്‌സലോണ... ചാംപ്യന്‍സ് ലീഗില്‍ തീപാറും!

അടിമുടി മാറിയുള്ള യുവേഫ ചാംപ്യന്‍സ് ലീഗ് പോരാട്ടത്തിനാണ് ഇത്തവണ മുതല്‍ ഫുട്‌ബോള്‍ ആരാധകര്‍ സാക്ഷിയാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

32 ടീമുകള്‍ക്ക് പകരം ഇനി മുതല്‍ 36 ടീമുകള്‍ തമ്മിലായിരിക്കും പോരാട്ടം. പതിവായുള്ള ഹോം, എവേ പോരാട്ടം തുടരും. എന്നാല്‍ അതില്‍ മാറ്റമുണ്ട്. പ്രാഥമിക പോരാട്ടങ്ങള്‍ക്കും ശേഷം നോക്കൗട്ട് ഘട്ടം പതിവു പോലെ തന്നെ അരങ്ങേറും.

1 ടീം 8 എതിരാളികള്‍

പുതിയ രീതി അനുസരിച്ച് പ്രാഥമിക റൗണ്ടില്‍ ഒരു ടീമിനു എട്ട് എതിരാളികളെ നേരിടേണ്ടി വരും. നാല് വ്യത്യസ്ത ടീമുകള്‍ക്കെതിരെ ഹോം പോരാട്ടവും നാല് വ്യത്യസ്ത ടീമുകള്‍ക്കെതിരെ എവേ പോരാട്ടവുമാണ് ടീമുകള്‍ കളിക്കുക. പ്രാഥമിക പോരാട്ടത്തില്‍ ഒന്നാം സ്ഥാനത്ത് വരുന്ന ടീമുകള്‍ പിന്നീട് ഫൈനലില്‍ മാത്രമേ നേര്‍ക്കുനേര്‍ വരികയുള്ളു. പൂര്‍ണമായി അല്‍ഗോരിതമടിസ്ഥാനത്തിലാണ് ചാംപ്യന്‍സ് ലീഗ് ഡ്രോ അരങ്ങേറിയത്.

റയല്‍ മാഡ്രിഡ്

റയല്‍ താരങ്ങള്‍

ബൊറൂസിയ ഡോര്‍ട്മുണ്ട് (ഹോം), ലിവര്‍പൂള്‍ (എവേ), എസി മിലാന്‍ (ഹോം), അറ്റ്‌ലാന്‍ഡ (എവേ), സാല്‍സ്ബര്‍ഗ് (ഹോം), ലില്‍ (എവേ), സ്റ്റുഗാര്‍ട് (ഹോം), ബ്രെസ്റ്റ് (എവേ).

ലിവര്‍പൂള്‍

ലിവര്‍പൂളിന്‍റെ മോ സല

റയല്‍ മാഡ്രിഡ് (ഹോം), ആര്‍ബി ലെയ്പ്‌സിഗ് (എവേ), ബയര്‍ ലെവര്‍കൂസന്‍ (ഹോം), എസി മിലാന്‍ (എവേ), ലില്‍ (ഹോം), പിഎസ്‌വി ഐന്തോവന്‍ (എവേ), ബൊലോഞ്ഞ (ഹോം), ജിറോണ (എവേ).

ബയേണ്‍ മ്യൂണിക്ക്

ബയേണ്‍ താരം ഹാരി കെയ്ന്‍

പിഎസ്ജി (ഹോം), ബാഴ്‌സലോണ (എവേ), ബെന്‍ഫിക്ക (ഹോം), ഷാക്തര്‍ ഡൊനെറ്റ്‌സ്‌ക് (എവേ), ഡൈനാമോ കീവ് (ഹോം), ഫെയനൂര്‍ദ് (എവേ), ബ്രറ്റിസ്ലാവ (ഹോം), ആസ്റ്റന്‍ വില്ല (എവേ).

ബാഴ്‌സലോണ

ബാഴ്സലോണ പരിശീലകന്‍ ഹാന്‍സി ഫ്ലിക്ക്

ബയേണ്‍ മ്യൂണിക്ക് (ഹോം), ബൊറൂസിയ ഡോര്‍ട്മുണ്ട് (എവേ), അറ്റ്‌ലാന്‍ഡ (ഹോം), ബെന്‍ഫിക്ക (എവേ), യങ് ബോയ്‌സ് (ഹോം), റെഡ് സ്റ്റാര്‍ (എവേ), ബ്രെസ്റ്റ് (ഹോം), മൊണാക്കോ (എവേ).

ആഴ്‌സണല്‍

ആഴ്സണല്‍ ടീം

പിഎസ്ജി (ഹോം), ഇന്റര്‍ മിലാന്‍ (എവേ), ഷാക്തര്‍ ഡൊനെറ്റ്‌സ്‌ക് (ഹോം), അറ്റ്‌ലാന്‍ഡ (എവേ), ഡൈനാമോ കീവ് (ഹോം), സ്‌പോര്‍ടിങ് സിപി (എവേ), മൊണാക്കോ (ഹോം), ജിറോണ (എവേ).

മാഞ്ചസ്റ്റര്‍ സിറ്റി

സിറ്റി താരം എര്‍ലിങ് ഹാളണ്ട്

ഇന്റര്‍ മിലാന്‍ (ഹോം), പിഎസ്ജി (എവേ), ബ്രഗ്ഗ (ഹോം), യുവന്റസ് (എവേ), ഫെയര്‍നൂദ് (ഹോം), സ്‌പോര്‍ടിങ് സിപി (എവേ), എസ്പ് പ്രാഗ് (ഹോം), ബ്രറ്റിസ്ലാവ (എവേ).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു