റബാഡയെ അഭിനന്ദിക്കുന്ന സഹ താരങ്ങൾ എക്സ്
Sports

പൊരുതിയത് റഹ്മത് ഷാ മാത്രം, ആരും പിന്തുണച്ചില്ല; അനായാസം പ്രോട്ടീസ്, വിജയത്തുടക്കം

3 വിക്കറ്റുകള്‍ വീഴ്ത്തി കഗിസോ റബാഡ, കന്നി സെഞ്ച്വറിയടിച്ച് റിയാന്‍ റിക്കല്‍ടന്‍

Author : സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ വിജയ തുടക്കമിട്ട് ദക്ഷിണാഫ്രിക്ക. അഫ്ഗാനിസ്ഥാനെതിരെ 107 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് പ്രോട്ടീസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെടുത്തു. അഫ്ഗാന്റെ മറുപടി 43.3 ഓവറില്‍ 208 റണ്‍സില്‍ അവസാനിച്ചു.

90 റണ്‍സെടുത്ത റഹ്മത് ഷാ മാത്രമാണ് പൊരുതി നിന്നത്. പിന്തുണയ്ക്കാന്‍ ഒരാളുമുണ്ടായില്ല. നാലാമനായി ക്രീസിലെത്തിയ റഹ്മത് ഷാ 44ാം ഓവറിലെ മൂന്നാം പന്തില്‍ കീഴടങ്ങിയതോടെ അഫ്ഗാന്‍ ഇന്നിങ്‌സിനും തിരശ്ശീല വീണു. താരം 9 ഫോറും ഒരു സിക്‌സും പറത്തി.

റാഷിദ് ഖാന്‍ (18), അസ്മതുല്ല ഒമര്‍സായ് (18), ഇബ്രാഹിം സാദ്രാന്‍ (17), സെദിഖുല്ല അടല്‍ (16) എന്നിവരെല്ലാം മികച്ച തുടക്കമിട്ടെങ്കിലും അധികം നീണ്ടില്ല.

ദക്ഷിണാഫ്രിക്കക്കായി പേസര്‍ കഗിസോ റബാഡ 3 വിക്കറ്റുകള്‍ വീഴ്ത്തി. ലുന്‍ഗി എന്‍ഗിഡി, വിയാന്‍ മള്‍ഡര്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. പന്തെറിഞ്ഞ എല്ലാവരും വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഓപ്പണര്‍ റിയാന്‍ റിക്കല്‍ടന്‍ നേടിയ കന്നി ഏകദിന സെഞ്ച്വറിയുടെ കരുത്തിലാണ് മികച്ച സ്‌കോറുയര്‍ത്തിയത്. താരം 106 പന്തുകള്‍ നേരിട്ട് 7 ഫോറും ഒരു സിക്സും സഹിതം 103 റണ്‍സെടുത്തു. സമീപ കാലത്ത് ടെസ്റ്റില്‍ രണ്ട് സെഞ്ച്വറികള്‍ നേടിയും റിക്കല്‍ടന്‍ ടീമിന്റെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

ക്യാപ്റ്റന്‍ ടെംബ ബവുമ (58), റസി വാന്‍ ഡെര്‍ ഡുസന്‍ (46 പന്തില്‍ 52), എയ്ഡന്‍ മാര്‍ക്രം (36 പന്തില്‍ പുറത്താകാതെ 52) എന്നിവര്‍ നേടിയ അര്‍ധ ശതകങ്ങളും ടീം സ്‌കോറില്‍ നിര്‍ണായകമായി.

മുഹമ്മദ് നബി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഫസല്‍ഹഖ് ഫാറൂഖി, അസ്മതുല്ല ഒമര്‍സായ്, നൂര്‍ അഹമദ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT