ഇം​ഗ്ലണ്ട്- അഫ്​ഗാൻ പോരാട്ടത്തിൽ നിന്ന് എക്സ്
Sports

വല്ല്യേട്ടന്‍മാരെ 'കൊട്ടുന്ന' അഫ്ഗാന്‍, സെമി സാധ്യതയില്‍ കലങ്ങി മറിഞ്ഞ് ഗ്രൂപ്പ് ബി!

ശേഷിക്കുന്നത് ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ- അഫ്ഗാനിസ്ഥാന്‍ പോരാട്ടങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ഇംഗ്ലണ്ടിനെ വീഴ്ത്തി അഫ്ഗാനിസ്ഥാന്‍ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ നിര്‍ണായക വിജയം പിടിച്ചതോടെ ഗ്രൂപ്പ് ബി സമവാക്യങ്ങള്‍ മാറിയേക്കും. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടം മഴ കൊണ്ടു പോയത് ഫലത്തില്‍ ഇരു ടീമുകള്‍ക്കും പാരയായി മാറിയേക്കും. അഫ്ഗാനിസ്ഥാന്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതോടെ ഓസീസ്, പ്രോട്ടീസ് ടീമുകള്‍ക്ക് സെമി ഉറപ്പിക്കാന്‍ അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വരുമെന്ന സ്ഥിതിയാണ് നിലവില്‍.

ഇംഗ്ലണ്ടിന്റെ പുറത്താകല്‍ ഉറപ്പായി കഴിഞ്ഞു. അവസാന മത്സരത്തില്‍ അഫ്ഗാന്‍ ഓസ്‌ട്രേലിയയുമായും ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. ഓസ്‌ട്രേലിയ അഫ്ഗാനേയും ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനേയും വീഴ്ത്തിയാല്‍ ഇരു ടീമുകളും സെമിയിലേക്ക് കടക്കും.

അഫ്ഗാനിസ്ഥാന്‍- ഓസ്‌ട്രേലിയ

ഈ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ജയിച്ചാല്‍ അവര്‍ സെമിയിലെത്തും. ഓസ്‌ട്രേലിയക്ക് 3 പോയിന്റും അഫ്ഗാന് 2 പോയിന്റുമാണ് നിലവില്‍. അഫ്ഗാനെ വീഴ്ത്തിയാല്‍ 5 പോയിന്റുമായി ഓസീസ് സെമി കാണും. അഫ്ഗാന്‍ നാട്ടിലേക്ക് മടങ്ങും.

ഓസ്‌ട്രേലിയ- അഫ്ഗാന്‍ പോരാട്ടം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചാല്‍ ഓസ്‌ട്രേലിയക്കും അഫ്ഗാനും ഓരോ പോയിന്റ്. അപ്പോള്‍ ഓസ്‌ട്രേലിയക്ക് 4ഉം അഫ്ഗാന് 3ഉം പോയിന്റുകള്‍. ഓസ്‌ട്രേലിയ സെമിയിലേക്ക് മുന്നേറും. അഫ്ഗാന് ദക്ഷിണാഫ്രിക്ക- ഇംഗ്ലണ്ട് പോരാട്ടം കഴിയും വരെ കാക്കണം.

ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക

ഇംഗ്ലണ്ടിന്റെ സാധ്യതകള്‍ക്ക് ഈ മത്സര ഫലത്തില്‍ പ്രസക്തിയില്ല. ദക്ഷിണാഫ്രിക്ക ജയിച്ചാല്‍ അവര്‍ സെമി ഉറപ്പിക്കും. ഇംഗ്ലണ്ട് ജയിക്കുകയും അഫ്ഗാനിസ്ഥാന്‍ ഓസീസിനെ അട്ടിമറിക്കുകയും ചെയ്താല്‍ നെറ്റ് റണ്‍റേറ്റായിരിക്കും ഫലം നിര്‍ണയിക്കുക.

ഇംഗ്ലണ്ട് ജയിക്കുകയും ഓസ്‌ട്രേലിയ- അഫ്ഗാന്‍ പോരാട്ടം മഴ കൊണ്ടു പോയാലും ദക്ഷിണാഫ്രിക്ക, അഫ്ഗാന്‍ ടീമുകളുടെ സാധ്യതയും നെറ്റ് റണ്‍ റേറ്റ് കണക്കാക്കിയാവും.

ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും ജയിച്ചാല്‍ ഇരു ടീമുകളും സെമി ഉറപ്പിക്കും. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ക്ക് മടങ്ങേണ്ടി വരും. ദക്ഷിണാഫ്രിക്ക- ഇംഗ്ലണ്ട് പോരില്‍ മഴ പെയ്യുകയും ഓസ്‌ട്രേലിയയെ അഫ്ഗാനിസ്ഥാന്‍ കീഴടക്കുകയും ചെയ്താല്‍ ദക്ഷിണാഫ്രിക്കയ്ക്കും ്ഫ്ഗാനും 4 പോയിന്റ് വീതം. ഇരു ടീമുകളും സെമിയിലെത്തും.

രണ്ട് മത്സരങ്ങളും ഒരു പന്തു പോലും എറിയാന്‍ കഴിയാതെ വന്നാല്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്ക് 4 പോയിന്റും അഫ്ഗാന് 3 പോയിന്റുമായിരിക്കും. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകള്‍ അവസാന നാലിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT