ചിത്രം: പിടിഐ 
Sports

ആദ്യ ജയം തേടി ചെന്നൈയും ഹൈദരാബാദും; ഫീല്‍ഡിങ് തെരഞ്ഞെടുത്ത് വില്യംസണ്‍, ഒരു മാറ്റവുമായി സൂപ്പര്‍ കിങ്‌സ്  

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ടോസ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ടോസ്. ടോസ് നേടിയ വില്യംസണ്‍ ചെന്നൈയെ ബാറ്റിങ്ങിനയച്ചു. 

ഒരു മാറ്റവുമായാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇറങ്ങുന്നത്. പ്രെടോറിയസിന് പകരം മഹീഷ് തീക്ഷ്ണ പ്ലേയിങ് ഇലവനിലേക്ക് എത്തി. രണ്ട് മാറ്റങ്ങളാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇലവനിലുള്ളത്. അബ്ദുല്‍ സമദിന് പകരം ശശാങ്ക് സിങ്ങും റൊമാരിയോ ഷെഫെര്‍ഡിന് പകരം മാര്‍കോ ജാന്‍സെനും ഇലവനിലേക്ക് എത്തി. 

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഇതുവരെ ഒരു ജയം പോലും നേടാനാവാത്ത ടീമാണ് ചെന്നൈയും ഹൈദരാബാദും. മൂന്ന് മത്സരങ്ങള്‍ കളിച്ചതില്‍ മൂന്നിലും ചെന്നൈ തോറ്റപ്പോള്‍ കളിച്ച രണ്ട് കളിയിലും ഹൈദരാബാദ് തോല്‍വിയിലേക്ക് വീണു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി

അപ്പയുടെ വിജയം ചരിത്രം, വിപ്ലവം; ഞങ്ങള്‍ ഒരേ വേവ് ലെങ്ത്; അദ്ദേഹം നല്‍കിയത് ഒറ്റ ഉപദേശം മാത്രം; ജേസണ്‍ സഞ്ജയ് പറയുന്നു

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result