ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഈ സീസണിൽ മികച്ച പ്രകടനമാണ് യുവ താരമായ ആയുഷ് മാത്രെ പുറത്തെടുത്തത്. ആറ് മത്സരങ്ങളിൽ നിന്ന് 201 റൺസാണ് താരം നേടിയത്. 177.88 എന്ന മികച്ച സ്ട്രൈക്ക് റേറ്റോടെ രണ്ട് അർധസെഞ്ചുറികളും താരം സ്വന്തമാക്കിയിരുന്നു.
എന്നാൽ, താരത്തിനേറ്റ പരിക്ക് കാരണം സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ താരം ഇനി കളിക്കില്ല. ഇതോടെ പകരക്കാരനെ കണ്ടെത്താനുള്ള നീക്കവും ചെന്നൈ ടീം മാനേജ്മന്റ് തുടങ്ങിട്ടുണ്ട്. ആയുഷ് മാത്രെയ്ക്ക് പകരം ടീമിൽ എത്താൻ സാധ്യതയുള്ള മൂന്ന് താരങ്ങളെ പരിചയപ്പെടാം.
മുൻപ് ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം ഉണ്ടായിരുന്ന ദീപക് ഹൂഡയാണ് ലിസ്ടിൽ ആദ്യം. ഐപിഎൽ 2026 മിനി ഓക്ഷനിൽ വിറ്റുപോകാത്ത സാഹചര്യത്തിൽ താരത്തിനെ ചെന്നൈ ഉടൻ ടീമിൽ എത്തിച്ചേക്കും. ടീമുമായി മികച്ച ബന്ധമാണ് താരത്തിന് ഉള്ളത്.
2025 സീസണിൽ 1.70 കോടി രൂപയ്ക്ക് ടീമിൽ എത്തിയ ഹൂഡയ്ക്ക് അത്ര മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞിരുന്നില്ല. ഏഴ് മത്സരങ്ങളിൽ നിന്ന് വെറും 31 റൺസ് മാത്രമാണ് നേടിയത്. എങ്കിലും, ഐപിഎല്ലിലെ പരിചയസമ്പത്തും മിഡിൽ ഓർഡറിൽ പല റോളുകളും കൈകാര്യം ചെയ്യാനുള്ള കഴിവുമാണ് താരത്തിന്റെ പ്രത്യേകത.
ഉത്തർപ്രദേശിൽ നിന്നുള്ള ഒരു വലതുകൈ ഓപ്പണിംഗ് ബാറ്റ്സ്മാനാണ്. നിലവിൽ ഫ്രീ ഏജന്റായിരിക്കുന്ന അദ്ദേഹം ആയുഷ് മാത്രെയുടെ പകരക്കാരനായി പരിഗണിക്കപ്പെടാൻ സാധ്യതയുള്ള താരമാണ്. പവർപ്ലേ ഓവറുകളിൽ അതിവേഗത്തിൽ റൺസ് നേടാനുള്ള ആക്രമണാത്മക ശൈലിയാണ് താരത്തിന്റെ പ്രധാന ശക്തി.
2026 മാർച്ചിൽ അയോധ്യ പ്രീമിയർ ലീഗിൽ ഗോമതി തണ്ടറിനായി കളിക്കുമ്പോൾ വെറും 69 പന്തിൽ പുറത്താകാതെ 195 റൺസ് നേടിയിരുന്നു. 2025ലെ ഐപിഎൽ സീസണിൽ റോയൽ ചാലഞ്ചേഴ്‌സ് ബംഗളുരു കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്നെങ്കിലും, ഒരു മത്സരത്തിലും അവസരം ലഭിച്ചിരുന്നില്ല.
ഐപിഎൽ 2026 ലേലത്തിൽ വിറ്റുപോകാതെ പോയ മറ്റൊരു താരമാണ് അതർവ ടൈഡെ. വിദർഭയുടെ ക്യാപ്റ്റനായ അതർവ വിജയ് ഹസാരെ ട്രോഫിയിൽ ടീമിനെ ആദ്യ കിരീടത്തിലേക്ക് എത്തിച്ചിരുന്നു. സൗരാഷ്ട്രക്കെതിരായ ഫൈനലിൽ 128 റൺസ് നേടി ടീമിന്റെ ജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. മുമ്പ് പഞ്ചാബ് കിംഗ്സിനും സൺറൈസേഴ്സ് ഹൈദരാബാദിനും വേണ്ടി കളിച്ചിട്ടുള്ള താരമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates