Hardik Pandya, Ayush Mhatre, Shivam Dube, Dewald Brevis x
Sports

10 കോടി, ദുബെ, ബ്രെവിസ്; ചെന്നൈയുടെ 'ഹർദിക്' ഓഫർ!

സ്റ്റാർ ഓൾ റൗണ്ടർക്കായി മറ്റ് ടീമുകൾക്ക് മുന്നിൽ മുംബൈ ഇന്ത്യൻസ് വയ്ക്കുന്നത് വൻ പാക്കേജ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ചെന്നൈ: 2027 ഐപിഎൽ സീസണിനു മുന്നോടിയായി മുംബൈ ഇന്ത്യൻസ് വിടാനൊരുങ്ങുന്ന ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി ചെന്നൈ സൂപ്പർ കിങ്സ്. ഹർദികിനെ വിട്ടുനൽകാമെന്നും പകരം പണത്തിനൊപ്പം യുവ താരം ആയുഷ് മാത്രെയേയും വേണമെന്ന മുംബൈ ഇന്ത്യൻസ് ഓഫർ ചെന്നൈ സ്വീകരിച്ചില്ല. പകരം ചെന്നൈ മുന്നോട്ടു വയ്ക്കുന്നത് 10 കോടി രൂപയും ഒപ്പം ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ എന്നിവരെ വിട്ടുനൽകാമെന്ന ഓഫറാണ്.

തങ്ങളുടെ സ്റ്റാർ ഓൾ റൗണ്ടർക്കായി വലിയൊരു പാക്കേജാണ് മുംബൈ ആവശ്യപ്പെടുന്നത്. അനുഭവസമ്പന്നനായ പവർ ഹിറ്റർ ശിവം ദുബെ, ആയുഷ് മാത്രെ എന്നിവരെയാണ് മുംബൈ ടീമിലെത്തിക്കാൻ ആ​ഗ്രഹിക്കുന്നത്. ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ 180 സ്ട്രൈക്കറ്റ് റേറ്റിൽ മിന്നും ഫോമിൽ ബാറ്റ് വീശിയ 19കാരനായ മാത്രെയെ ടീമിന്റെ ഭാവിയിലേക്കുള്ള നിർണായക താരമായാണ് മുംബൈ കാണുന്നത്.

എന്നാൽ മാത്രെയെ വിട്ടുതരില്ലെന്ന നിലപാടിൽ ചെന്നൈ ഉറച്ചു നിൽക്കുകയാണ്. ഇതിനു പകരമാണ് ബ്രെവിസ്, ശിവം ദുബെ എന്നിവരേയും ഒപ്പം 10 കോടിയും ഡീൽ അവർ മുന്നോട്ടു വച്ചത്.

ഈ ഓഫർ മുംബൈ സ്വീകരിച്ചാൽ മൊത്തം 20 കോടിയ്ക്കു മുകളിൽ മൂല്യമുള്ള വൻ കരാറായി ഇതു മാറും. വിദേശ താരങ്ങളുടെ സ്ലോട്ട് ഉപയോ​ഗിക്കാതെ തന്നെ പ്രയോജനപ്പെടുത്താൻ കഴിയുന്ന പേസ് ബൗളിങ് ഓൾ റൗണ്ടറായ ഇന്ത്യൻ ക്രിക്കറ്റിലെ അപൂർവ താരങ്ങളിൽ ഒരാളാണ് ഹർദിക്. അതേസമയം തന്നെ സമീപ കാലത്തെ പ്രത്യേകിച്ച് ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ 206 റൺസും 4 വിക്കറ്റും മാത്രം നേടിയ ഹർദികിനായി ഇത്ര റിസ്ക് എടുക്കേണ്ടതുണ്ടോ എന്ന ചോദ്യവും ചെന്നൈ ടീം നേരിടുന്നുണ്ട്.

നിലവിൽ ഈ കരാർ സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല. മുംബൈ യുവ താരത്തിനായി ശ്രമം നടത്തുമ്പോൾ തങ്ങളുടെ ഭാവി താരങ്ങളെ സംരക്ഷിച്ചു തന്നെ ഹർദികിനെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ് ചെന്നൈ. ഈ രണ്ട് വമ്പൻ ക്ലബുകൾ തമ്മിലുള്ള പിടിവലി പരാജയപ്പെട്ടാൽ അവസരം മുതലെടുക്കാമെന്ന കണക്കുകൂട്ടലിലാണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ഉൾപ്പെടെയുള്ള മറ്റ് ഫ്രാഞ്ചൈസികൾ.

Hardik Pandya trade talks gain steam, it has been reported that the all-rounder's overall valuation could cross Rs 20 crore mark, according to a report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നു പേരുടെ നില ഗുരുതരം (വീഡിയോ )

കോണ്‍ഗ്രസ്- സിപിഎമ്മിലെ ചിലരുമായുള്ള കൂട്ടുകച്ചവടം അവസാനിപ്പിക്കണം; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി ജി സുധാകരന്റെ വിമര്‍ശനം

'അവര്‍ക്കിടയില്‍ ഞാന്‍ നല്ല പോലെ പിആര്‍ ചെയ്തിട്ടുണ്ട്'; ജോജുവിനുള്ള ചാക്കോച്ചന്റെ മറുപടിയോ? ചര്‍ച്ചയായി നടന്റെ വാക്കുകള്‍

കളിയും കരിയറും ഒന്നിച്ച് കൊണ്ട് പോകാം!റെയിൽവേയിൽ സ്പോർട്സ് ക്വാട്ട നിയമനം; അവസാന തീയതി ഓഗസ്റ്റ് 24

വിദ്യാര്‍ഥികള്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് ആര്? അമിത് ഷായോട് ചോദ്യങ്ങള്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി