കഴിഞ്ഞ മാസം കന്നി 'ലോകകപ്പ് സ്വർണം'; ശരീരത്തിൽ ഉത്തേ​ജക മരുന്ന്; ഇന്ത്യൻ താരം കുടുങ്ങി

റോവിങ് ലോകകപ്പിലെ ചരിത്ര വിജയം ഇന്ത്യക്ക് നഷ്ടമാകും
Ujjwal Singh, Lakshay
Ujjwal Singh, Lakshayx
Updated on
1 min read

പുനെ: റോവിങ് ലോകകപ്പിൽ സ്വർണം സ്വന്തമാക്കിയ ഇന്ത്യൻ തുഴച്ചിൽ താരം ലക്ഷയ് മത്സരയിതര ഉത്തേജക മരുന്നു പരിശോധനയിൽ പരാജയപ്പെട്ടു. ഇന്ത്യൻ റോവിങ് കായിക രം​ഗത്തിനും ആർമി റോവിങ് നോഡിനും വലിയ നാണക്കേടായി മാറി താരത്തിന്റെ പരിശശോധനാ ഫലം. പിന്നാലെ താരത്തെ സസ്പെൻഡ് ചെയ്തു.

കഴിഞ്ഞ മാസം സ്വിറ്റ്സർലൻഡിൽ നടന്ന ലോകകപ്പ് 3ൽ ഉജ്ജ്വൽ സിങിനൊപ്പം ചേർന്ന് ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസ് വിഭാ​ഗത്തിൽ ലക്ഷയ് സ്വർണം സ്വന്തമാക്കിയിരുന്നു. മെയ് 25നു പുനെയിൽ വച്ച് ശേഖരിച്ച സാംപിൾ പരിശോധിച്ചപ്പോൾ താരത്തിന്റെ ശരീരത്തിൽ സ്റ്റാനോസോലോൾ എന്ന നിരോധിത മരുന്നിന്റെ അംശം കണ്ടെത്തി. പിന്നാലെയാണ് നടപടി.

Ujjwal Singh, Lakshay
ഇതിലും നല്ല റണ്ണൗട്ട് അവസരം ഇനി കിട്ടില്ല! ഇഷാൻ കിഷന്റെ 'ആന മണ്ടത്തരം'

റോവിങ് ലോകകപ്പിന്റെ ചരിത്രത്തിൽ ഇന്ത്യ നേടുന്ന കന്നി സ്വർണമായിരുന്നു ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസ് വിഭാ​ഗത്തിലെ നേട്ടം. ഉത്തേജക മരുന്ന് ഉപയോ​ഗം ഔദ്യോ​ഗികമായി സ്ഥിരീകരിക്കപ്പെട്ടാൽ ഈ ചരിത്ര വിജയം റദ്ദാക്കപ്പെടും. വരാനിരിക്കുന്ന ഏഷ്യൻ ​ഗെയിംസിനായുള്ള ഇന്ത്യൻ തയ്യാറെടുപ്പുകൾക്കും സംഭവം വൻ തിരിച്ചടിയാണ്. ലക്ഷയ്- ഉജ്ജ്വൽ സഖ്യം ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷ കൂടിയാണ്.

സമീപ കാലത്ത് റോവിങിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് ലക്ഷയ്. ഹരിയാന സ്വദേശിയാണ് 23കാരനായ ഹവിൽദാർ. കഴിഞ്ഞ വർഷം വിയറ്റ്നാമിൽ നടന്ന ഏഷ്യൻ ചാംപ്യൻഷിപ്പിൽ അജയ് ത്യാ​ഗിക്കൊപ്പം ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസിൽ സ്വർണവും ക്വാഡ്രപ്പിൾ സ്കൾസ് ടീമിന്റെ ഭാ​ഗമായി വെള്ളിയും താരം നേടിയിരുന്നു.

Ujjwal Singh, Lakshay
തുടരും... ഇന്ത്യയുടെ 'ബാറ്റിങ് വിപ്ലവം'; സ്വന്തം ലോക റെക്കോർഡിനൊപ്പം!
Ujjwal Singh, Lakshay
ഇം​ഗ്ലണ്ട് ജിംനാസ്റ്റിക്സ് താരം തലയും കഴുത്തും കുത്തി താഴെ വീണു; കോമൺവെൽത്ത് ​ഗെയിംസിൽ ഞെട്ടിക്കുന്ന അപകടം
Ujjwal Singh, Lakshay
കൂറ്റന്‍ ജയം, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; ടി20 പരമ്പര ഉറപ്പിച്ചു
Summary

In a major embarrassment for Indian rowing, World Cup gold medallist Lakshay has been provisionally suspended after testing positive in an out-of-competition dope test

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com