തുടരും... ഇന്ത്യയുടെ 'ബാറ്റിങ് വിപ്ലവം'; സ്വന്തം ലോക റെക്കോർഡിനൊപ്പം!

സിംബാബ്‍വെക്കെതിരായ രണ്ടാം ടി20 പോരിൽ 219 റൺസെടുത്താണ് റെക്കോർഡ് നേട്ടം ആവർത്തിച്ചത്
Ishan Kishan Tilak Varma batting
Ishan Kishan, Tilak Varma, Team Indiax
Updated on
2 min read

ഹരാരെ: ടി20 ഫോർമാറ്റിലെ ഇന്ത്യയുടെ ബാറ്റിങ് വിപ്ലവം ഈ കലണ്ടർ വർഷവും തുടർക്കഥ. ഒരു കലണ്ടർ വർഷം അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ തവണ 200, 200 പ്ലസ് ടോട്ടലുകൾ ഉയർത്തുന്ന ടീമെന്ന റെക്കോർഡിനൊപ്പം വീണ്ടും എത്തി. 2024ൽ സ്ഥാപിച്ച നേട്ടത്തിനൊപ്പമാണ് ഇന്ത്യ ഇപ്പോൾ എത്തിയത്. ഈ വർഷം ഇനിയും മത്സരങ്ങൾ അവേശിക്കുന്നതിനാൽ റെക്കോർഡ് നേട്ടം തിരുത്താനുള്ള അവസരവും ഇന്ത്യക്കുണ്ട്.

സിംബാബ്‍വെക്കെതിരായ രണ്ടാം ടി20യിൽ 219 റൺസ് നേടിയാണ് ഇന്ത്യ വീണ്ടുമൊരു 200 പ്ലസ് ബോർഡിൽ ചേർത്തത്. 2026ൽ 9ാം തവണയാണ് ഇന്ത്യ 200 പ്ലസ് ടോട്ടൽ ഉയർത്തുന്നത്. 2024ലും സമാന രീതിയിൽ 9 മത്സരങ്ങളിൽ 200 പ്ലസ് കൂറ്റൻ സ്കോർ ഇന്ത്യ ഉയർത്തിയിരുന്നു. ഐസിസിയിലെ ഫുൾ മെമ്പർ രാജ്യങ്ങളിലൊന്നിനും ഈ നേട്ടമില്ല എന്നതും ശ്രദ്ധേയമാണ്. മെമ്പർ രാജ്യങ്ങൾക്ക് ആറിൽ കൂടുതൽ തവണ ഈ നേട്ടത്തിൽ ഒരു വർഷം എത്താൻ സാധിച്ചിട്ടില്ല. ഇന്ത്യയുടെ ഈ ഫോർമാറ്റിലെ സർവാധിപത്യം കൂടിയാണ് നേട്ടം തെളിയിക്കുന്നത്.

2022ൽ ഇം​ഗ്ലണ്ടും ദക്ഷിണാഫ്രിക്കയും 2024ൽ വെസ്റ്റ് ഇൻഡീസുമാണ് 6 തവണ നേട്ടത്തിലെത്തിയത്. 2023ൽ ഇന്ത്യ ഒരു കലണ്ടർ വർഷം 7 തവണയും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. 24ൽ ജപ്പാനും 25ൽ ഓസ്ട്രിയയും സമാനമായി 7 തവണ 200 പ്ലസ് സ്കോറുകൾ ഉയർത്തി.

Ishan Kishan Tilak Varma batting
കൂറ്റന്‍ ജയം, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; ടി20 പരമ്പര ഉറപ്പിച്ചു

ടി20 ചരിത്രത്തിൽ ഇതുവരെയായി ഇന്ത്യ 52 തവണയാണ് 200 കടന്നത്. ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയാണ്. അവർ പക്ഷേ 29 തവണ മാത്രമാണ് 200 പ്ലസ് സ്കോർ ഉയർത്തിയത്. ഇക്കാര്യത്തിൽ ഇന്ത്യ പുലർത്തുന്ന ബാറ്റിങ് സ്ഥിരത സമാനതകളിൽ ഇല്ലാത്തതാണ്.

ഇന്ത്യ- 9 തവണ (2024)

ഇന്ത്യ- 9 തവണ (2026)

ഇന്ത്യ - 7 തവണ (2023)

ജപ്പാൻ- 7 തവണ (2024)

ഓസ്ട്രിയ- 7 തവണ (2025)

ഇം​ഗ്ലണ്ട്- 6 തവണ (2022)

ദക്ഷിണാഫ്രിക്ക- 6 തവണ (2022)

വെസ്റ്റ് ഇൻഡീസ്- 6 തവണ (2024)

മത്സരത്തിൽ ഇന്ത്യ 90 റൺസിന്റെ കൂറ്റൻ ജയമാണ് സ്വന്തമാക്കിയത്. രണ്ടാം പോരില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെന്ന മികച്ച സ്‌കോറുയര്‍ത്തി. സിംബാബ്‌വെയുടെ പോരാട്ടം വെറും 17.5 ഓവറില്‍ 129 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ജയവും പരമ്പരയും ഉറപ്പിച്ചത്. ടോസ് നേടി സിംബാബ്‌വെ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

തുടരെ രണ്ടാം ജയത്തോടെ സിംബാബ്‌വെയ്ക്കെതിരായ ടി20 പരമ്പര ഇന്ത്യ ഉറപ്പിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം പോരാട്ടത്തിലെ ജയത്തോടെയാണ് ഇന്ത്യയുടെ പരമ്പര നേട്ടം. നിലവില്‍ ഇന്ത്യ 2-0ത്തിനു മുന്നില്‍. ഇന്ത്യയുടെ പുതിയ ടി20 നായകനായി സ്ഥാനമേറ്റ ശേഷം ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ നേടുന്ന ആദ്യ പരമ്പര കൂടിയാണ് ഇത്. നേരത്തെ ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരായ പരമ്പര ഇന്ത്യ സമ്പൂര്‍ണമായി പരാജയപ്പെട്ടിരുന്നു.

Ishan Kishan Tilak Varma batting
ഇം​ഗ്ലണ്ട് ജിംനാസ്റ്റിക്സ് താരം തലയും കഴുത്തും കുത്തി താഴെ വീണു; കോമൺവെൽത്ത് ​ഗെയിംസിൽ ഞെട്ടിക്കുന്ന അപകടം
Ishan Kishan Tilak Varma batting
ചരിത്രമെഴുതി അനാഹത് സിങ്; 21 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഫൈനലില്‍
Ishan Kishan Tilak Varma batting
വ്യാജ കരാർ കാണിച്ച് ലക്ഷങ്ങൾ തട്ടി; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെട്ടിൽ; എഫ്ഐആർ
Summary

Team India continued their batting revolution in T20 Internationals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com