സ്വർണം നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ടീം  എക്സ്
Sports

അമ്പരപ്പിച്ച് പെൺപടയും; ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം

ആദ്യമായാണ് ഇരുവിഭാഗങ്ങളിലും ഇന്ത്യ ജേതാക്കളാകുന്നത്

Author : Manju

ബുഡാപെസ്റ്റ്: ലോക ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യയ്ക്ക് ഇരട്ട സ്വർണം. ഓപ്പൺ വിഭാ​ഗത്തിനു പിന്നാലെ വനിതാ ടീമും സ്വർണം സ്വന്തമാക്കുകയായിരുന്നു. ആദ്യമായാണ് ഇരുവിഭാഗങ്ങളിലും ഇന്ത്യ ജേതാക്കളാകുന്നത്.

വനിതാ വിഭാ​ഗത്തിൽ അവസാന റൗണ്ടില്‍ അസര്‍ബെയ്ജാനെ കീഴടക്കി19 പോയിന്റുമായാണ് ഇന്ത്യ കിരീടം നേടിയത്. ഹരിക ദ്രോണവല്ലി, വൈശാലി രമേഷ്ബാബു, ദിവ്യ ദേശ്മുഖ്, വന്തിക അഗര്‍വാള്‍, താനിയ സച്ച്‌ദേവ്, അഭിജിത്ത് കുന്തെ എന്നിവരടങ്ങിയ ടീമാണ് ഇന്ത്യയ്ക്ക് സ്വര്‍ണം സമ്മാനിച്ചത്. ഹരിക, ദിവ്യ, വന്തിക എന്നിവര്‍ തങ്ങളുടെ എതിരാളികള്‍ക്കെതിരായ മത്സരങ്ങളില്‍ വിജയിച്ചപ്പോള്‍ വൈശാലി സമനില ഉറപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓപ്പൺ വിഭാ​ഗത്തിൽ 11 റൗണ്ടില്‍ 21 പോയിന്റുമായാണ് ഇന്ത്യ ജേതാക്കളായത്. അവസാന റൗണ്ടില്‍ സ്ലൊവേനിയയെ തോല്‍പ്പിച്ചായിരുന്നു കിരീട നേട്ടം. ഓപ്പണ്‍ വിഭാഗത്തില്‍ ഡി ഗുകേഷിന്റെയും അര്‍ജുന്‍ എറിഗൈസിയുടെയും നിര്‍ണായക വിജയങ്ങളാണ് ഇന്ത്യയെ കിരീടത്തിലെത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും