ഫോട്ടോ: ട്വിറ്റർ 
Sports

പൂജാരയ്ക്ക് അര്‍ധ സെഞ്ച്വറി; ഇന്ത്യക്ക് ഏഴ് വിക്കറ്റുകൾ നഷ്ടം

ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 109 റണ്‍സിന് പുറത്തായപ്പോള്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 197 റണ്‍സില്‍ അവസാനിച്ചു. 88 റണ്‍സ് ലീഡ് വഴങ്ങിയാണ് ഇന്ത്യ രണ്ടാം ഇന്നിങ്സ് തുടങ്ങിയത്

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയ്ക്ക് അര്‍ധ സെഞ്ച്വറി. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും താരം ചെറുത്തു നിന്നതാണ് ഇന്ത്യയെ തുണച്ചത്. 116 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറുകള്‍ സഹിതം 51 റണ്‍സുമായി പൂജാര ബാറ്റിങ് തുടരുന്നു. 

രണ്ടാം ഇന്നിങ്‌സില്‍ ലീഡുയര്‍ത്താനായി പൊരുതുന്ന ഇന്ത്യ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെന്ന നിലയില്‍. ഇന്ത്യക്ക് ഇപ്പോള്‍ 52 റണ്‍സ് ലീഡായി.

ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 109 റണ്‍സിന് പുറത്തായപ്പോള്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 197 റണ്‍സില്‍ അവസാനിച്ചു. 88 റണ്‍സ് ലീഡ് വഴങ്ങിയാണ് ഇന്ത്യ രണ്ടാം ഇന്നിങ്സ് തുടങ്ങിയത്. 

ചായ്ക്ക് ശേഷം ശ്രേയസ് അയ്യര്‍, ശ്രീകര്‍ ഭരത് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 27 പന്തില്‍ 26 റണ്‍സുമായി ശ്രേയസ് മടങ്ങി. മികച്ച രീതിയില്‍ ശ്രേയസ് തുടങ്ങിയെങ്കിലും ഇന്നിങ്‌സിന് അല്‍പ്പായുസായി. പിന്നാലെ എത്തിയ എസ് ഭരതും നിരാശപ്പെടുത്തി. താരം മൂന്ന് റണ്ണുമായി മടങ്ങി. പ്രതീക്ഷ നൽകിയ അശ്വിനും വീണത് ഇന്ത്യക്ക് തിരിച്ചടിയായി. താരം 28 പന്തിൽ 16 റൺസുമായി പുറത്തായി.

രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യക്ക് സ്‌കോര്‍ 15ല്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. രാഹുലിന് പകരം ടീമിലെത്തിയ താരം രണ്ടിന്നിങ്സിലും പരാജയപ്പെട്ടു. അഞ്ച് റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. 

ക്യാപ്റ്റന്‍ രോഹിത് ശര്‍മ (12), വിരാട് കോഹ്ലി (13), രവീന്ദ്ര ജഡേജ (ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 

ഇന്ത്യക്ക് നഷ്ടമായ ഏഴിൽ അഞ്ച് വിക്കറ്റുകളും നതാന്‍ ലിയോണ്‍ സ്വന്തമാക്കി. കുനെമന്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.   

നാലിന് 156 എന്ന നിലയിലാണ് ഓസ്ട്രേലിയ രണ്ടാം ദിനം തുടങ്ങിയത്. ശേഷിച്ച ആറ് വിക്കറ്റുകള്‍ പക്ഷേ 41 റണ്‍സില്‍ അവര്‍ക്ക് നഷ്ടമായി. ഓസ്‌ട്രേലിയ 189 റണ്‍സിന് ഓള്‍ഔട്ടായി. 88 റണ്‍സാണ് ഓസ്‌ട്രേലിയയുടെ ലീഡ്. 12 റണ്‍സ് എടുക്കുന്നതിനിടെയാണ് അവസാന ആറ് വിക്കറ്റുകള്‍ നഷ്ടമായത്

അശ്വിനും ഉമേഷ് യാദവുമാണ് ഇന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഉമേഷ് യാദവും അശ്വിനും മുന്ന് വിക്കറ്റുകള്‍ വീതം നേടി. രവീന്ദ്ര ജഡേയാണ് ഇന്ത്യക്കായി ഒന്നാം ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയത്. താരം നാല് വിക്കറ്റുകളെടുത്തു. 

ഉസ്മാന്‍ ഖവാജയാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 60 റണ്‍സാണ് അദ്ദേഹത്തിന്റെ നേട്ടം. മാര്‍നസ് ലബുഷെയ്ന്‍ 31 റണ്‍സ് നേടി. സ്റ്റീവ് സ്മിത്ത് 26, കാമറൂണ്‍ ഗ്രീന്‍ 21, പീറ്റര്‍ ഹാന്‍സ്‌കോമ്പ് 19 എന്നിവരാണ് ഓസ്‌ട്രേലിയന്‍ നിരയില്‍ രണ്ടക്കം കടന്നവര്‍. 

ഒന്നാം ദിനം ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 33.2 ഓവറില്‍ 109 റണ്‍സിന് പുറത്തായിരുന്നു. ഓസീസിനെ വീഴ്ത്താന്‍ തയ്യാറാക്കിയ സ്പിന്‍ പിച്ചില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് കാലിടറി. ഇന്ത്യയുടെ പത്ത് വിക്കറ്റുകളില്‍ ഒമ്പതെണ്ണവും ഓസീസ് സ്പിന്നര്‍മാരാണ് വീഴ്ത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 50 രൂപ കൂട്ടി

'രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍'; സി ജെ റോയി നിരീക്ഷണത്തിലായിരുന്നെന്ന് ആദായ നികുതി വകുപ്പ്

SCROLL FOR NEXT