ഫോട്ടോ: ട്വിറ്റർ 
Sports

ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ്; ടീമിലേക്ക് വഴി തുറന്ന് പൂജാര; 61ാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറി

ഝാര്‍ഖണ്ഡിനെതിരായ രഞ്ജി പോരാട്ടത്തില്‍ കളി നിര്‍ത്തുമ്പോള്‍ പൂജാര 157 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

രാജ്‌കോട്ട്: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 61ാം സെഞ്ച്വറി കുറിച്ച് വെറ്ററന്‍ ടെസ്റ്റ് ബാറ്റര്‍ ചേതേശ്വര്‍ പൂജാര. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര നാട്ടില്‍ നടക്കാനിരിക്കെ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്താനുള്ള അവസരവും പൂജാരയ്ക്ക് മുന്‍പില്‍ തുറക്കപ്പെട്ടു. 

ഝാര്‍ഖണ്ഡിനെതിരായ രഞ്ജി പോരാട്ടത്തില്‍ കളി നിര്‍ത്തുമ്പോള്‍ പൂജാര 157 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. 19 ഫോറുകള്‍ സഹിതമാണ് താരത്തിന്റെ ബാറ്റിങ്. 

പൂജാരയുടെ കരുത്തില്‍ സൗരാഷ്ട്ര നാല് വിക്കറ്റ് നഷ്ടത്തില്‍ 406 റണ്‍സെന്ന നിലയിലാണ്. ഝാര്‍ഖണ്ഡിന്റെ ഒന്നാം ഇന്നിങ്‌സ് 142 റണ്‍സില്‍ അവാനിപ്പിച്ചാണ് സൗരാഷ്ട്ര ബാറ്റിങ് തുടങ്ങിയത്. 

നേരത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലേക്ക് പൂജാരയെ പരിഗണിച്ചിരുന്നില്ല. വെറ്ററന്‍ താരത്തെ ഒഴിവാക്കിയത് വലിയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍