ഫോട്ടോ: ട്വിറ്റർ 
Sports

ഛേത്രിയുടെ പെനാല്‍റ്റി വലയില്‍; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോൾ വിജയ വഴിയില്‍

ആദ്യ മത്സരത്തില്‍ ആതിഥേയരായ ചൈനയോടു ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

ഹാങ്ഷു: ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ ഇന്ത്യക്ക് വിജയം. ആദ്യ പോരാട്ടത്തില്‍ ചൈനയോടു വമ്പന്‍ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ വീഴ്ത്തി. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ജയത്തോടെ ഇന്ത്യ നോക്കൗട്ട് പ്രതീക്ഷ സജീവമായി തന്നെ നിലനിര്‍ത്തി. 

കളിയുടെ അവസാന ഘട്ടത്തില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയുടെ വിജയ ഗോള്‍ നേടിയത്. ആദ്യ മത്സരത്തില്‍ ആതിഥേയരായ ചൈനയോടു ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്.

മികച്ച പ്രകടനമാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ പുറത്തെടുത്തത്. മത്സരത്തിലേക്ക് ബംഗ്ലാദേശ് വന്നത് പതുക്കെയാണ്. കിട്ടിയ അവസരം മുതലാക്കാന്‍ അവര്‍ ശ്രമിച്ചെങ്കില്‍ ഇന്ത്യന്‍ പ്രതിരോധം ആടിയുലയാതെ നിന്നു. 

ആദ്യ പകുതി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ഇന്ത്യ തുടരെ ആക്രമണം നടത്തിയത്. ഛേത്രിയും ആദ്യ കളിയില്‍ ഇന്ത്യയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയ മലയാളി താരം രാഹുല്‍ കെപിയും ഗോള്‍ വലയിലാക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 

രണ്ടാം പകുതിയുടെ തുടക്കത്തിലും രാഹുലിനു അവസരം ലഭിച്ചു. എന്നാല്‍ അതും ലക്ഷ്യം കണ്ടില്ല. ഒടുവില്‍ 85ാം മിനിറ്റില്‍ ഛേത്രിയുടെ വിജയ ഗോള്‍ പെനാല്‍റ്റി രൂപത്തില്‍ എത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

SCROLL FOR NEXT