ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അം​ഗം സഞ്ജു സാംസണ് കെസിഎ ആദരം KCA cricket ground Mangalapuram 
Sports

'നിയമങ്ങൾ കായിക വികസനത്തിന് തടസമാകരുത്; കേരള ക്രിക്കറ്റിന് ഇളവുകൾ നൽകിയപ്പോൾ പിറന്നത് മികച്ച ​ഗ്രൗണ്ടുകൾ'

കെസിഎ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ട് നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിൻ്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് മംഗലപുരത്തെ കെസിഎയുടെ അത്യാധുനിക ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 45 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച കെസിഎ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടിൻ്റെ ഉദ്ഘാടനവും ഫ്ലഡ്ലൈറ്റ് സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.‌

കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ കാര്യക്ഷമമായ ഇടപെടലാണ് കേരളത്തെ ഇന്ന് ഇന്ത്യയിലെ മികച്ച ക്രിക്കറ്റ് സംസ്ഥാനമാക്കി മാറ്റിയത്. എല്ലാ ജില്ലകളിലും സ്വന്തമായി ക്രിക്കറ്റ് ഗ്രൗണ്ട് നിർമിക്കുവാനാണ് കെസിഎ ലക്ഷ്യമിട്ടത്. എന്നാൽ, സ്ഥലമേറ്റെടുപ്പിന് നിലവിലുള്ള നിയമങ്ങൾ തടസമായിരുന്നു. നിയമങ്ങൾ സംസ്ഥാനത്തിൻ്റെ കായിക വികസനത്തിന് തടസമാകരുതെന്ന ചിന്താഗതിയിൽ കെസിഎയ്ക്ക് ഇളവുകൾ അനുവദിച്ചതിൻ്റെ ഭാഗമായാണ് ഇന്ന് വിവിധയിടങ്ങളിൽ ഗ്രൗണ്ടുകൾ ഒരുക്കാൻ സാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രിക്കറ്റ് ഗൗരവത്തോടെ പരിശീലിക്കുന്നവരുടെ എണ്ണം ഇന്ന് വർധിച്ചുവരികയാണെന്നും ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

KCA cricket ground Mangalapuram

ചടങ്ങിൽ ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച സഞ്ജു സാംസണിന് കെസിഎയുടെ സ്നേഹാദരം മുഖ്യമന്ത്രി കൈമാറി. നിശ്ചയദാർഢ്യവും മനഃസാന്നിധ്യവുമാണ് സഞ്ജുവിൻ്റെ വിജയമന്ത്രമെന്നും, കേരള ക്രിക്കറ്റിൻ്റെ തിളക്കമാർന്ന അടയാളമാണ് മലയാളിയുടെ അഭിമാനമായ സഞ്ജുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പുതിയ ഗ്രൗണ്ട് പുതുതലമുറയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് സ്നേഹാദരം ഏറ്റുവാങ്ങിയ ശേഷം സഞ്ജു പറഞ്ഞു.

രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായുള്ള സ്റ്റേറ്റ് ക്രിക്കറ്റ് അക്കാദമിയുടെയും ഇൻഡോർ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിൻ്റെയും നിർമാണോദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നിർവഹിച്ചു. കെസിഎ പ്രസിഡൻ്റ് അഡ്വ. ശ്രീജിത്ത്‌ വി നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മംഗലപുരം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീചന്ദ് എസ്, പഞ്ചായത്ത് അംഗം ജീന ബാബു, കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ, സിഇഒ മിനു ചിദംബരം, ട്രിവാൻഡ്രം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. കെകെ രാജീവ്, സെക്രട്ടറി അഡ്വ. രജിത്ത് രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

chief minister pinarayi vijayan says KCA cricket ground in Mangalapuram is a contribution to the advancement of sports in Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'24 മണിക്കൂര്‍' ചോദ്യത്തോട് രോഷം പ്രകടിപ്പിച്ച് വി ഡി സതീശന്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്നില്ല, നാളെയെന്ന് സണ്ണി ജോസഫ്

'തെങ്ങിന്‍ തോപ്പ്' പുതിയ ചിഹ്നം; 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്

അഞ്ചു വര്‍ഷത്തിനകം പലിശ വരുമാനമായി മാത്രം 11 ലക്ഷം രൂപ; കോമ്പൗണ്ടിങ് ഇഫക്ട്, അറിയാം ഈ സ്‌കീം

'ക്യാപ്റ്റൻ' കണ്ണൂരിൽ ഇറങ്ങുന്നു; പിണറായി വിജയന്റെ റോഡ് ഷോ നാളെ

'താങ്ക് യു ദുബൈ, ലവ് യു, ഉടനെ മടങ്ങിവരും'; സുരക്ഷയ്ക്കും പരിചരണത്തിനും നന്ദി പറഞ്ഞ് കുഞ്ഞ് യാത്രക്കാരി

SCROLL FOR NEXT