സാദിയോ മാനെ, ലൂയിസ്/ഫോട്ടോ: എഎഫ്പി 
Sports

70ാം മിനിറ്റില്‍ അത്‌ലറ്റിക്കോയുടെ പ്രതിരോധ പൂട്ട് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി; ബെന്‍ഫിക്കയെ 3-1ന് വീഴ്ത്തി ലിവര്‍പൂള്‍

ബെന്‍ഫിക്കയെ 1-3നെ തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ ക്വാര്‍ട്ടറിന്റെ ആദ്യ പാദം അവസാനിപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ സിറ്റിക്കും ജയം. അത്‌ലറ്റിക്കോയുടെ പ്രതിരോധ പൂട്ട് പൊട്ടിച്ച് 70ാം മിനിറ്റില്‍ വല കുലുക്കി മാഞ്ചസ്റ്റര്‍ സിറ്റി ജയം പിടിച്ചു. ബെന്‍ഫിക്കയെ 1-3നെ തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ ക്വാര്‍ട്ടറിന്റെ ആദ്യ പാദം അവസാനിപ്പിച്ചത്. 

അത്‌ലറ്റിക്കോയ്ക്ക് എതിരെ മാഞ്ചസ്റ്റര്‍ സിറ്റിയാണ് തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയത്. എന്നാല്‍ ഗോള്‍ വല കുലുക്കാന്‍ 70ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഡിബ്ര്യൂയ്‌നാണ് സിറ്റിക്കായി വിജയ ഗോള്‍ നേടിയത്. ഫില്‍ ഫോഡന്റെ പാസില്‍ നിന്നാണ് ഡി ബ്രൂയ്ന്‍ വല കുലുക്കിയത്. 

15 ഷോട്ടുകളാണ് കളിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് വന്നത്. എന്നാല്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിക്കാനായത് രണ്ട് ഷോട്ടുകള്‍ മാത്രം. പന്ത് കൈവശം വെക്കുന്നതിലും പാസുകളിലുമെല്ലാം അത്‌ലറ്റിക്കോയേക്കാള്‍ ബഹുദൂരം മുന്‍പിലാണ് സിറ്റി. 

കൊനാറ്റെയിലൂടെ ലിവര്‍പൂളിന്റെ ആദ്യ ഗോള്‍

17ാം മിനിറ്റില്‍ കൊനാറ്റെയാണ് ലിവര്‍പൂളിനായി ആദ്യ ഗോള്‍ നേടിയത്. ആന്‍ഡി റോബര്‍ട്‌സനെടുത്ത കോര്‍ണറില്‍ നിന്നായിരുന്നു കോനാറ്റെ ഗോള്‍ വല കുലുക്കിയത്. പിന്നാലെ 34ാം മിനിറ്റില്‍ ലിവര്‍പൂളിന്റെ ലീഡ് ഉയര്‍ത്തെ മനേയുടെ ഗോള്‍ എത്തി. ഡയസിന്റെ പാസില്‍ നിന്നാണ് മനേ പന്ത് വലയിലെത്തിച്ചത്. 

എന്നാല്‍ 49ാം മിനിറ്റില്‍ ഡാര്‍വിന്‍ നുനെസ് ബെന്‍ഫിക്കയ്ക്ക് വേണ്ടി വല കുലുക്കി. കൊനാറ്റെയുടെ പിഴവില്‍ നിന്നായിരുന്നു ഈ ഗോള്‍. എന്നാല്‍ 87ാം മിനിറ്റില്‍ ലീഡ് വീണ്ടും ഉയര്‍ത്തി ഡയസിലൂടെ ലിവര്‍പൂള്‍ വല കുലുക്കി. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT