ഗൗതം ഗംഭീര്‍ (Gautam Gambhir) X
Sports

ഇന്ത്യയ്ക്ക് ആശ്വാസം; കോച്ച് ഗംഭീര്‍ നാളെ ഇംഗ്ലണ്ടിലേക്ക് പറക്കും

മ്മ സീമ ഗംഭീറിന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് പരിശീലകന്‍ അടിയന്തരമായി ഇന്ത്യയിലേക്ക് മടങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ നാട്ടിലേക്ക് മടങ്ങിയ കോച്ച് ഗൗതം ഗംഭീര്‍ (Gautam Gambhir) തിരികെ ഇംഗ്ലണ്ടിലേക്ക് പറക്കും. ഗംഭീര്‍ നാളെ ലീഡ്‌സില്‍ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗംഭീര്‍ നാളെ ഇംഗ്ലണ്ടിലേക്ക് മടങ്ങുമെന്ന് ബിസിസിഐ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലെത്തിയതിനു പിന്നാലെയാണ് ഗംഭീര്‍ നാട്ടിലേക്ക് തന്നെ മടങ്ങിയത്. അമ്മ സീമ ഗംഭീറിന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് പരിശീലകന്‍ അടിയന്തരമായി ഇന്ത്യയിലേക്ക് മടങ്ങിയത്. ജൂണ്‍ 11 നാണ് സീമ ഗംഭീറിന് ഹൃദയാഘാതമുണ്ടായത്. അവര്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് ഗംഭീര്‍ തിരികെ ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നത്.

ജൂണ്‍ 20നാണ് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഹെഡിങ്ലിയിലാണ് പോരാട്ടം. യുവതാരം ശുഭ്മാന്‍ ഗില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ടിനെതിരെയുള്ളത്.

മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ആര്‍ അശ്വിന്‍ എന്നിവര്‍ വിരമിച്ച ശേഷം നടക്കുന്ന ആദ്യ പരമ്പര കൂടിയാണിത്. ഗില്ലും ഗംഭീറും നേതൃത്വം വഹിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഒരു പുതിയ യുഗത്തിനാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര തുടക്കം കുറിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT