ലൂയിസ് ഡിയസ്/ ട്വിറ്റർ 
Sports

നാല് മിനിറ്റിനിടെ രണ്ട് ഗോളുകള്‍; ബ്രസീലിനെ അട്ടിമറിച്ച് കൊളംബിയ

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ വീണത്. ഒരു ഗോളിനു തുടക്കത്തില്‍ തന്നെ മുന്നിലെത്തിയ അവര്‍ കൡയുടെ അവസാന ഘട്ടത്തില്‍ രണ്ട് ഗോളുകള്‍ വഴങ്ങിയാണ് തോല്‍വി ഏറ്റുവാങ്ങിയത്

സമകാലിക മലയാളം ഡെസ്ക്

ബൊഗോട്ട: ബ്രസീലിന്റെ കഷ്ട കാലത്തിനു അറുതിയായില്ല. ഉറുഗ്വെയ്ക്ക് പിന്നാലെ കൊളംബിയയോടും തോറ്റ് ബ്രസീല്‍. ലോകകപ്പ് യോഗ്യാതാ പോരാട്ടത്തിന്റെ ലാറ്റിനമേരിക്കന്‍ പതിപ്പില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ തോല്‍വി വഴങ്ങിയത്. 

ഒരു ഗോളിനു തുടക്കത്തില്‍ തന്നെ മുന്നിലെത്തിയ അവര്‍ കളിയുടെ അവസാന ഘട്ടത്തില്‍ രണ്ട് ഗോളുകള്‍ വഴങ്ങിയാണ് തോല്‍വി ഏറ്റുവാങ്ങിയത്. കൊളംബിയക്കായി ലിവര്‍പൂള്‍ താരം ലൂയിസ് ഡിയസ് ഇരട്ട ഗോളുകള്‍ നേടി. ബ്രസീലിന്റെ ഗോള്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വകയായിരുന്നു. 

കളിയുടെ നാലാം മിനിറ്റില്‍ തന്നെ ബ്രസീല്‍ മുന്നിലെത്തി. പിന്നീട് ഇരു പക്ഷവും ഗോളിനായി ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ 75, 79 മിനിറ്റുകളില്‍ ഡിയസ് വല ചലിപ്പിച്ചാണ് കൊളംബിയന്‍ ജയം സാധ്യമാക്കിയത്. 

യോഗ്യതാ പോരാട്ടത്തിന്റെ പോയിന്റ് പട്ടികയില്‍ ബ്രസീല്‍ അഞ്ചാം സ്ഥാനത്ത്. രണ്ട് ജയം മാത്രമാണ് അവര്‍ക്കുള്ളത്. രണ്ട് മത്സരങ്ങള്‍ തോറ്റു. ഒരു കളി സമനില.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT