സെമി പ്രവേശം ആഘോഷിക്കുന്ന കനേഡിയന്‍ താരങ്ങള്‍ എപി
Sports

വെനെസ്വേലയെ അട്ടിമറിച്ചു; കന്നി വരവില്‍ തന്നെ സെമി ഉറപ്പിച്ച് കാനഡ

കോപ്പ അമേരിക്ക ഫുട്ബോളില്‍ അര്‍ജന്‍റീന- കാനഡ സെമി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: ആവേശപ്പോരാട്ടത്തില്‍ വെനെസ്വേലയെ അട്ടിമറിച്ച് കന്നി കോപ്പ അമേരിക്ക പോരാട്ടം കളിക്കാനെത്തിയ കാനഡ. ക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3നു വെനെസ്വേലയെ വീഴ്ത്തിയാണ് കാനഡ സെമിയിലേക്ക് മുന്നേറിയത്. അവസാന നാലില്‍ അര്‍ജന്റീനയാണ് കാനഡയുടെ എതിരാളികള്‍.

നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1നു സമനിലയില്‍ പിരിഞ്ഞിരുന്നു. പിന്നാലെയാണ് പെനാല്‍റ്റി വിധി നിര്‍ണയിച്ചത്.

കാനഡയ്ക്കായി ജൊനാഥന്‍ ഡേവിഡ്, മൊയ്‌സ് ബൊംബിറ്റോ, അല്‍ഫോണ്‍സോ ഡേവിസ്, ഇസ്മയില്‍ കൊനെ എന്നിവര്‍ ലക്ഷ്യം കണ്ടു. ലിയാം മില്ലര്‍, സ്റ്റീഫന്‍ എസ്റ്റക്വിവോ എന്നിവരുടെ കിക്കുകളാണ് പാഴായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വെനെസ്വേലയ്ക്കായി സലോമന്‍ റോന്‍ഡോന്‍, തോമസ് റിന്‍കോന്‍, ജോണ്ടര്‍ കാഡിസ് എന്നിവര്‍ മാത്രമാണ് വല ഭേദിച്ചത്. യാംഗല്‍ ഹെരേര, ജെഫേഴ്‌സന്‍ സവരിനോ, വില്‍കര്‍ എയ്ഞ്ചല്‍ എന്നിവരുടെ കിക്കുകള്‍ ലക്ഷ്യം കാണാതെ വന്നതോടെ അവര്‍ ക്വാര്‍ട്ടറില്‍ പുറത്ത്.

കളി തുടങ്ങി 13ാം മിനിറ്റില്‍ തന്നെ കാനഡ മുന്നിലെത്തി. ജേക്കബ് ഷഫെല്‍ബര്‍ഗാണ് ടീമിന് ലീഡ് സമ്മാനിച്ചത്. ആദ്യ പകുതിയില്‍ സമനിലയ്ക്കായി വെനെസ്വേല ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല.

രണ്ടാം പകുതി പുരോഗമിക്കവേ ഒടുവില്‍ 64ാം മിനിറ്റില്‍ അവര്‍ കെട്ടുപൊട്ടിച്ചു. സലോമന്‍ റോണ്‍ഡോനിലൂടെ വെനെസ്വേല സമനി പിടിച്ചു. പിന്നീട് പക്ഷേ ഇരു ടീമുകളും ലക്ഷ്യം കാണുന്നതില്‍ പരാജയപ്പെട്ടതോടെയാണ് മത്സരം ഷൂട്ടൗട്ടില്‍ നിര്‍ണയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

വേളാങ്കണ്ണി പള്ളിയിൽ ഇന്ന് മുതൽ 24 മണിക്കൂറും ഭക്തർക്ക് പ്രവേശനം

സന്താനോത്പാദനം മാത്രമല്ല ദാമ്പത്യത്തിന്റെ ലക്ഷ്യം, കുട്ടിയില്ലാത്തത് വിവാഹമോചനത്തിന് കാരണമായി കാണാനാകില്ല: മദ്രാസ് ഹൈക്കോടതി

പനിച്ച് വിറച്ച് കേരളം, പാലക്കാട് 14കാരി മരിച്ചു; എന്ന് തീരും മരുന്ന് പ്രതിസന്ധി?

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി