ഫോട്ടോ: ട്വിറ്റർ 
Sports

എട്ട് ഇന്ത്യന്‍ കളിക്കാരുടെ കോവിഡ് ഫലം നെഗറ്റീവ്; പൃഥ്വി ഷായുടേയും സൂര്യകുമാറിന്റേയും യാത്ര വൈകിയേക്കും

കോവിഡ് പോസിറ്റീവായ ക്രുനാല്‍ പാണ്ഡ്യയുമായി സമ്പര്‍ക്കത്തില്‍ വന്ന എട്ട് ഇന്ത്യന്‍ താരങ്ങളുടെ ഫലം നെഗറ്റീവ്

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: കോവിഡ് പോസിറ്റീവായ ക്രുനാല്‍ പാണ്ഡ്യയുമായി സമ്പര്‍ക്കത്തില്‍ വന്ന എട്ട് ഇന്ത്യന്‍ താരങ്ങളുടെ ഫലം നെഗറ്റീവ്. ചൊവ്വാഴ്ചയാണ് ക്രുനാലിന് കോവിഡ് സ്ഥിരീകരിച്ചത്. 

ക്രുനാലിന് കോവിഡ് സ്ഥിരീകരിച്ചതോടെ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 മാറ്റിവെച്ചു. എട്ട് കളിക്കാര്‍ ക്രുനാലുമായി സമ്പര്‍ക്കത്തില്‍ വന്നതായും ഇവരെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായും ബിസിസിഐ പറഞ്ഞിരുന്നു. 

മാറ്റിവെച്ച ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 ഇന്ന് നടക്കും. എട്ട് കളിക്കാര്‍ക്ക് നെഗറ്റീവ് ഫലം വന്നെങ്കിലും അവസാന രണ്ട് ടി20 മത്സരങ്ങളില്‍ ഇവര്‍ക്ക് കളിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിളിയെത്തി ഇംഗ്ലണ്ടിലേക്ക് പറക്കാനായി നില്‍ക്കുന്ന പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ് എന്നിവരുടെ യാത്രയ്ക്കും തടസം നേരിട്ടേക്കും. 

ക്രുനാലുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ എട്ട് പേരില്‍ പൃഥ്വി ഷായും സൂര്യകുമാര്‍ യാദവും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ്. ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഇവര്‍ക്ക് ആദ്യ ടെസ്റ്റില്‍ കളിക്കാനാവില്ലെന്ന് ഉറപ്പാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

ഒരാള്‍ക്ക് എത്ര ലിറ്റര്‍ വരെ മദ്യം കൈവശം വയ്ക്കാം? ലംഘിച്ചാല്‍ ശിക്ഷയെന്ത്?

ജപമാലയിലെ മണികൾ, ശരീരത്തിലെ മർമ്മങ്ങൾ; 108 എന്ന സംഖ്യയുടെ പ്രാധാന്യമെന്ത്?

തിരുവനന്തപുരം മൃ​ഗശാല വനത്തിന് സമീപത്തേക്ക് മാറ്റണം; നിർദേശവുമായി മുഖ്യമന്ത്രി

ഓൺലൈൻ ബിസിനസ് നിക്ഷേപ തട്ടിപ്പ്: തളിപ്പറമ്പ് സ്വദേശിക്ക് നഷ്ടപ്പെട്ടത് 17 ലക്ഷം രൂപ