Cricketer Yuzvendra Chahal joins BJP x
Sports

ഇന്ത്യന്‍ ക്രിക്കറ്റര്‍ യുസ്‌വേന്ദ്ര ചഹല്‍ ബിജെപിയില്‍!

ഒബിസി മോര്‍ച്ച എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരവും സ്പിന്നറുമായി യുസ്‌വേന്ദ്ര ചഹല്‍ രാഷ്ട്രീയത്തിലേക്ക്. താരം ബിജെപിയില്‍ ചേര്‍ന്നു. പിന്നാലെ പുതിയതായി രൂപീകരിച്ച ഒബിസി മോര്‍ച്ച എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ താരത്തെ പ്രത്യേക ക്ഷണിതാവായും ഉള്‍പ്പെടുത്തി. ഡല്‍ഹി പ്രതിനിധിയായാണ് ചഹലിനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്..

ചഹല്‍ നേരത്തെ മോര്‍ച്ചയുടെ ദേശീയ അധ്യക്ഷനും രാജ്യസഭാ എംപിയുമായ അമര്‍ പാല്‍ മൗര്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് താരം പാര്‍ട്ടിയില്‍ ചേര്‍ന്നതും.

ചഹലിന്റെ പാര്‍ട്ടിയിലേക്കുള്ള വരവ് വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ഒബിസി വിഭാഗത്തിന്റെ വോട്ടുകളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ ഇന്ത്യന്‍ താരത്തിന്റെ വരവ് ഗുണം ചെയ്യുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

Yuzvendra Chahal joins BJP: BJP national president Nitin Nabin made the appointment as part of a wider round of appointments to the OBC Morcha. The leg-spinner had earlier met OBC Morcha president Amarpal Maurya

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവിൽ ഫുൾഹാം മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റില്ല!!!

ഫെയ്‌സ് ക്രീം ഉപയോഗത്തെ തുടര്‍ന്ന് വൃക്കരോഗമെന്ന പരാതി: അന്വേഷണം ആരംഭിച്ച് പൊലീസ്

അഭിറാം കൊലക്കേസ്: 17കാരന്റെ ജാമ്യാപേക്ഷ തള്ളി; സ്ഥിരം കുറ്റവാളിക്ക് സമാനമായ മനോനിലയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

'നദാല്‍' ഫുട്‌ബോളും 'ഭരിക്കും', റയൽ മാഡ്രിഡിൽ!

'ഓപ്പറേഷന്‍ സിന്ദൂറിനിടെ ചൈന പാകിസ്ഥാനെ സഹായിച്ചത് ഇന്ത്യയുടെ വളര്‍ച്ച തടയാന്‍'; യുഎസ് സമിതി റിപ്പോര്‍ട്ട് പുറത്ത്