വീഡിയോ ദൃശ്യം 
Sports

അയര്‍ലാന്‍ഡ് താരത്തെ അടിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ? റെഡ് കാര്‍ഡ് ലഭിക്കാതിരുന്നത് തലനാരിഴയ്ക്ക് 

89ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും ഹെഡ്ഡറിലൂടെ ഗോള്‍ നേടിയാണ് ക്രിസ്റ്റിയാനോ ടീമിന് ജയം നേടിക്കൊടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ എന്ന റെക്കോര്‍ഡിലേക്ക് എത്തിയ ദിനം റെഡ് കാര്‍ഡ് എന്ന ഭീഷണിയില്‍ നിന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ രക്ഷപെട്ടത് തലനാരിഴയ്ക്ക്. പെനാല്‍റ്റി കിക്ക് എടുക്കുന്നതിന് മുന്‍പ് അയര്‍ലാന്‍ഡ് താരത്തെ ക്രിസ്റ്റ്യാനോ അടിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. 

ഒരു ഗോളിന് പിന്നില്‍ നിന്നതിന് ശേഷം 89ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും ഹെഡ്ഡറിലൂടെ ഗോള്‍ നേടിയാണ് ക്രിസ്റ്റിയാനോ ടീമിന് ജയം നേടിക്കൊടുത്തത്. ഇരട്ട ഗോളോടെ ക്രിസ്റ്റിയാനോയുടെ രാജ്യാന്തര ഫുട്‌ബോളിലെ ഗോള്‍ നേട്ടം 111ലേക്ക് എത്തി. 

അയര്‍ലാന്‍ഡിനെതിരായ കളിയിലെ 10ാം മിനിറ്റിലാണ് എതിര്‍ താരത്തെ ക്രിസ്റ്റിയാനോ അടിക്കുന്നതായി കാണുന്നത്. ചരിത്രം തിരുത്തി കുറിച്ച ക്രിസ്റ്റിയാനോയുടെ പ്രകടനത്തിന് ആരാധകരുടെ കയ്യടി സമൂഹമാധ്യമങ്ങളില്‍ നിറയവെയാണ് ഈ വീഡിയോയും വൈറലാവുന്നത്. 

ജെഫ് ഹെന്‍ഡ്രിക്കിന്റെ ഫൗളില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് വീണതോടെയാണ് പോര്‍ച്ചുഗലിന് പെനാല്‍റ്റി ലഭിച്ചത്. ഈ ഫൗളില്‍ വാര്‍ പരിശോധന സമയമാണ് എതിര്‍ താരം ഡാര ഒഷിയയെ ക്രിസ്റ്റിയാനോ അടിക്കുന്നതായി കാണുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പിന് ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക