Cristiano Ronaldo x
Sports

'ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം ഞാൻ തന്നെ'!

അവകാശവാദവുമായി വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലിസ്ബൻ: ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം താനാണെന്നു അവകാശപ്പെട്ട് പോർച്ചു​ഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. താൻ നേടിയ ​ഗോളുകൾക്ക് അർഹിച്ച അം​ഗീകാരം ലഭിക്കുന്നില്ലെന്നും ക്രിസ്റ്റ്യാനോ നിരാശയോടെ പ്രതികരിച്ചു. പോർച്ചു​ഗൽ പരിശീലകൻ ജോർജ് ജീസസുമായുള്ള അഭിപ്രായഭിന്നതയെ തുടർന്നു ക്രിസ്റ്റ്യാനോ അനുവാദമില്ലാതെ ​ദേശീയ ക്യാംപ് വിട്ടത് വലിയ വിവാദമായിരുന്നു. പിന്നാലെ പോർച്ചു​ഗീസ് ഫുട്ബോൾ ഫെ‍ഡറേഷൻ താരത്തിനു താത്കാലിക വിലക്കും ഏർപ്പെടുത്തി. അതിനിടെ സിഎൻഎൻ പോർച്ചു​​ഗലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ അവകാശവാദങ്ങൾ.

'ആളുകൾ എന്റെ നിമിഷങ്ങളെയോ ​ഗോളുകളെയോ വിലമതിക്കുന്നില്ല, അല്ലേ? ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഞാൻ തന്നെയാണ്. ആരാണ് മികച്ചവൻ എന്ന കാര്യത്തിൽ യാതൊരു തർക്കവും ഇല്ല. നിങ്ങൾ ​ഗോളുകൾ അടിച്ചുകൊണ്ടിരിക്കുകയേ വേണ്ടു. കണക്കുകൾ എല്ലാം വ്യക്തമാക്കുന്നുണ്ട്.'

'ഞാൻ ഭാവിയെക്കുറിച്ച് വല്ലാതെ ചിന്തിച്ചു കൂട്ടാറില്ല. എന്റെ കുട്ടികളുടെ ജീവൻ തൊട്ട് ആണയിടുന്നു ഞാൻ വർത്തമാനത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്. നാളെ എന്തുസംഭവിക്കുമെന്ന് എനിക്കറിയില്ല. ചിലപ്പോൾ രാവിലെ എഴുന്നേൽക്കുമ്പോൾ എനിക്ക് ഫുട്ബോൾ കളിക്കാൻ തോന്നില്ല. അല്ലെങ്കിൽ മടിയായിരിക്കും. എനിക്കത് കൃത്യമായി പറയാൻ അറിയില്ല'- റൊണാൾഡ‍ോ വ്യക്തമാക്കി.

കരിയറിൽ 980 ​ഗോളുകൾ ഇതുവരെ നേടിയിട്ടുള്ള ക്രിസ്റ്റ്യാനോ 1000 ​ഗോളുകൾ എന്ന മാന്ത്രിക സംഖ്യ ലക്ഷ്യമിട്ട് കുതിക്കുകയാണ്. അതിനിടെ ആരാണ് മികച്ച ഫുട്ബോൾ താരമെന്ന നിലയിലുള്ള ചർച്ചകൾ വീണ്ടും ചൂടുപിടിച്ചിട്ടുണ്ട്.

ഒരു ഭാ​ഗത്ത് ലയണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിക്കുകയും അർജന്റീന അദ്ദേഹത്തിന് വീരോചിത യാത്രയയപ്പും നൽകി. ഈ മത്സരം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പരിശീലകനുമായുള്ള ഉടക്കും ദേശീയ ടീം വിടലും സസ്പെൻഷനുമൊക്കെ അരങ്ങേറിയത്. ഇതോടെയാണ് വീണ്ടും മെസി- ക്രിസ്റ്റ്യാനോ തർക്കം ആരാധകർക്കിടയിൽ വീണ്ടും സജീവമായത്.

Cristiano Ronaldo has declared himself the best player in football history. In an interview with CNN Portugal, he insisted that his goalscoring record and current form are not receiving the recognition they deserve

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനക്കൂട്ടം നിയന്ത്രണാതീതം, പിന്‍വാങ്ങണമെന്ന് പൊലീസ്; പ്രതിഷേധ മാര്‍ച്ച് സുപ്രീം കോടതിക്ക് സമീപം; സംഘര്‍ഷഭരിതം

'നിന്റെ അച്ഛന്‍ എവിടെയെടാ?'; പണത്തിന്റെ ഹുങ്കില്‍, ലഹരിയില്‍, വണ്ടിയോടിച്ച അഹങ്കാരിയായ ചെക്കന്‍ ശിക്ഷിക്കപ്പെടണം: ജോളി ജോസഫ്

​Jantar Mantar Protest: ഗ്യാനേഷിനെതിരെ രാഹുൽ ഹർജി നൽകി

കമ്മിൻസ്, സ്റ്റാർക്ക്, ഹെയ്സൽവുഡ്, ലിയോൺ... ടെസ്റ്റിൽ ആദ്യം, റെക്കോർഡ്!

നാട്ടികയിൽ ടോൾ പിരിവ് പുനരാരംഭിച്ചു; കളക്ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം