Cristiano Ronaldo x
Sports

വർഷം 2000 കോടി! ക്ലബിൽ ഓഹരി, പ്രൈവറ്റ് ജറ്റ്; റൊണാൾഡോയുടെ അൽ നസർ കരാറിൽ എന്തെല്ലാം?

സൂപ്പർ താരം 2027 വരെ അൽ നസറിൽ തുടരും

സമകാലിക മലയാളം ഡെസ്ക്

റിയാദ്: പോർച്ചു​ഗൽ നായകനും സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗ​ദി പ്രൊ ലീ​ഗ് ക്ലബ് അൽ നസറിൽ തുടരുമെന്നു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. താരവും ക്ലബും തമ്മിലുള്ള കരാർ കഴിഞ്ഞ ദിവസമാണ് പുതുക്കിയത്. താരം രണ്ട് വർഷം കൂടി ടീമിൽ തുടരും. ഇപ്പോൾ കരാർ സംബന്ധിച്ച വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.

കരാറനുസരിച്ച് വാർഷികമായി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 178 മില്ല്യൺ പൗണ്ട് (2000 കോടി ഇന്ത്യൻ രൂപ) ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒപ്പം ക്ലബിൽ 15 ശതമാനം ഓഹരിയുമുണ്ട്. 33 മില്ല്യൺ പൗണ്ട് മൂല്യമുള്ള ഓഹരികളാണ് താരത്തിനുള്ളത്. സൈനിങ് ബോണസായി 24.6 മില്ല്യൺ പൗണ്ട് ആദ്യ വർഷം ലഭിക്കും. രണ്ടാം വർഷം 38 മില്ല്യണായും ഉയരും.

അൽ നസർ സൗദി പ്രൊ ലീ​ഗ് കിരീടം നേടിലാ‍ എട്ട് മില്ല്യൺ പൗണ്ട്, ലീ​ഗിൽ ​ഗോൾഡൻ ബൂട്ട് നേടിയാണ് നാല് മില്ല്യൺ പൗണ്ട് ബോണസായും താരത്തിനു കിട്ടും. ഏഷ്യൻ ചാംപ്യൻസ് ലീ​ഗിന് യോ​ഗ്യത നേടിയാൽ, കിരീടം നേടിയാൽ 6.5 മല്ല്യൺ പൗണ്ട് ബോണസായി കിട്ടും. താരത്തിനുള്ള പ്രൈവറ്റ് ജറ്റിന്റെ ചെലവും ക്ലബ് വഹിക്കും. നാല് മല്ല്യൺ പൗണ്ടാണ് ഇതിന്റെ ചെലവ്.

താരത്തിനായി 16 ജീവനക്കാരേയും ക്ലബ് നിയമിച്ചിട്ടുണ്ട്. ഡ്രൈവർമാർ മൂന്ന് പേർ, വീട്ടു ജോലിക്ക് നാല് പേർ, രണ്ട് പാചകക്കാർ, മൂന്ന് പൂന്തോട്ട പരിചാരകർ എന്നിവരും താരത്തിനൊപ്പമുണ്ടാകും. സുരക്ഷയ്ക്കായും നാല് പേരെ നിയമിച്ചിട്ടുണ്ട്.

സൂപ്പർ താരം അൽ നസർ വിടുകയാണെന്നും പുതിയ ക്ലബിലേക്ക് മാറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പോർച്ചു​ഗൽ നായകൻ തന്റെ കരാർ പുതുക്കിയത്. ഇതോടെ അഭ്യൂഹങ്ങൾക്കെല്ലാം തിരശ്ശീലയും വീണു.

2027 വരെ താരം ക്ലബില്‍ തുടരും. പുതിയ കരാറില്‍ താരവും ക്ലബും എത്തി. 'പുതിയൊരു അധ്യായം ആരംഭിക്കുന്നു. അതേ അഭിനിവേശം, അതേ സ്വപ്നം. നമുക്ക് ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാം'- കരാര്‍ പുതുക്കിയതിനെക്കുറിച്ച് താരം സമൂഹ മാധ്യമത്തില്‍ കുറിച്ചു.

നേരത്തെയുള്ള കരാര്‍ ജൂണില്‍ അവസാനിച്ചതോടെയാണ് ഇതിഹാസ താരം പുതിയ ക്ലബുകള്‍ തേടുന്നതായുള്ള വാര്‍ത്തകള്‍ പരന്നത്. പിന്നാലെയാണ് താരവും ക്ലബും തമ്മില്‍ കരാര്‍ നീട്ടിയത്.

2022ലെ ലോകകപ്പിനു പിന്നാലെയാണ് ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച് ക്രിസ്റ്റ്യാനോ അറബ് ലീഗിലേക്കു പോയത്. താരത്തിന്റെ വരവോടെ യൂറോപിലെ മികച്ച താരങ്ങളുടേയും പരിശീലകരുടേയും കുത്തൊഴുക്കു തന്നെയുണ്ടായി. മാത്രമല്ല ലീഗിന്റെ തലവര തന്നെ ക്രിസ്റ്റ്യാനോ മാറ്റി.

Cristiano Ronaldo is set to earn over Rs 2000 crore per year after signing a new 2-year deal with Saudi Pro League club Al-Nassr.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

30,000 രൂപയില്‍ താഴെ വില, നിരവധി എഐ ഫീച്ചറുകള്‍; മിഡ്- റേഞ്ച് ശ്രേണിയില്‍ പുതിയ ഫോണ്‍ അവതരിപ്പിച്ച് നത്തിങ്

SCROLL FOR NEXT