

ദുബായ്: ടെസ്റ്റ് ക്രിക്കറ്റല്ലേ, ആവശ്യത്തിനു സമയമുണ്ടല്ലോ എന്നൊക്കെ കരുതി ഇനി കളിക്കാൻ നിൽക്കണ്ട! പരിമിത ഓവർ ക്രിക്കറ്റിൽ ഐസിസി കഴിഞ്ഞ വർഷം മുതൽ നടപ്പാക്കിയ സ്റ്റോപ്പ് ക്ലോക്ക് നിയമം ടെസ്റ്റ് ക്രിക്കറ്റിലും പ്രാബല്യത്തിൽ. കോവിഡ് കാലത്ത് പന്തിൽ ഉമനീർ തേയ്ക്കുന്നത് ഐസിസി നിരോധിച്ചിരുന്നു. ഈ നിയമം തുടരും. ഇതിനൊപ്പം നോബോൾ, ഷോർട്ട് റൺ എന്നിവയിലും ഐസിസി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
സമയനിഷ്ഠ ടീമുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്നു ഉറപ്പാക്കാൻ ടെസ്റ്റ് മത്സര വേദികളിൽ സ്റ്റോപ്പ് ക്ലോക്ക് സ്ഥാപിക്കും. ഒരു ബൗളർ ഓവർ തീർത്ത് ഒരു മിനിറ്റിനുള്ളിൽ അടുത്ത ബൗളർ പന്തെറിയാൻ എത്തണം. ഓവറുകൾക്കിടയിൽ 60 സെക്കൻഡ് സമയമാണ് അനുവദിക്കുന്നത്. ഇതു തെറ്റിച്ചാൽ രണ്ട് തവണ അംപയർമാർ താക്കീത് നൽകും. മൂന്നാം തവണയും നിയമം തെറ്റിച്ചാൽ ബാറ്റിങ് ടീമിന് 5 റൺസ് പെനാൽറ്റി കിട്ടും. 80 ഓവർ പൂർത്തിയാകുന്ന മുററയ്ക്ക് പുതിയ മുന്നറിയിപ്പും പിഴയും വരും.
നിലവിൽ നോബോൾ വിധിക്കുന്ന പന്തുകളിൽ സംശയാസ്പദമായ ക്യാച്ചുകൾ ഉണ്ടെങ്കിൽ പോലും അതു പരിശോധിക്കാറില്ല. എന്നാൽ പുതിയ നിയമം അനുസരിച്ച് നോബോൾ പന്തുകളിൽ സംശയാസ്പദമായ ക്യാച്ചുകളുണ്ടെങ്കിൽ അതു പരിശോധിക്കും. ക്യാച്ച് കൃത്യമാണെങ്കിൽ ഒരു എക്സ്ട്രാ റൺ മാത്രമായിരിക്കും ബാറ്റിങ് ടീമിനു ലഭിക്കുക.
കോവിഡ് കാലത്താണ് ഉമിനീർ നിരോധനം നടപ്പിലായത്. കോവിഡ് അവസാനിച്ചിട്ടും ഐസിസി നിരോധനം മാറ്റിയില്ല. ചില ബൗളർമാർ ഈ ശീലം വീണ്ടും തുടർന്നു. ചിലർ വിയർപ്പ് ഉപയോഗിച്ച് പന്തിൽ മിനുസം വരുത്താനും ശ്രമിക്കാറുണ്ട്. ഇനി മുതൽ ബൗളിങ് ടീം ഉമിനീർ തേച്ചെന്ന കാരണത്താൽ മത്സരത്തിനിടെ പന്ത് മാറ്റേണ്ടതില്ല എന്നാണ് ഐസിസിയുടെ നിയമഭേദഗതി. പന്ത് മാറ്റുന്നതിനായി ബൗളർമാർ മനപ്പൂർവം ഉമിനീർ തേക്കുന്നതായി ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ കൂടിയാണ് നിയമം കടുപ്പിക്കുന്നത്. ഉമിനീർ നിരോധനം തുടരാനും ഐസിസി തീരുമാനിച്ചിട്ടുണ്ട്.
പന്തിന്റെ സ്വാഭാവികാവസ്ഥ അത്രയും മോശമായാൽ മാത്രമായിരിക്കും ഇനി പന്ത് മാറ്റാൻ സാധിക്കുക. നിലവിലെ സലൈവ ബാൻ തുടരും. പന്തിൽ തുപ്പലോ വിയർപ്പോ തേച്ച് ബൗളിങ് ടീം മിനുസം വരുത്താൻ ശ്രമിച്ചാൽ ബാറ്റിങ് ടീമിന് 5 റൺസ് ബോണസായി അനുവദിക്കും.
ക്രീസിൽ കയറാതെ ബാറ്റർമാർ റണ്ണിങ് പൂർത്തിയാക്കുന്നതിനെതിരെയും (ഷോർട്ട് റൺ) നിയമം കടുപ്പിച്ചിട്ടുണ്ട്. റണ്ണിങിനിടെ ബാറ്റർ ക്രീസിൽ എത്താത്ത സാഹചര്യങ്ങളിൽ 5 റൺസ് പെനാൽറ്റിയാണ് ശിക്ഷ. മനഃപൂർവം ഷോർട്ട് റൺ നടത്തുകയാണെങ്കിൽ ശിക്ഷയും കടുക്കും. നിയമം ലംഘനം മനപ്പൂർവമാണെങ്കിൽ അടുത്ത പന്തിൽ സ്ട്രൈക്ക് എൻഡിൽ ഏത് ബാറ്റർ വേണമെന്നു ഫീൽഡിങ് ടീമിനു തീരുമാനിക്കാമെന്നതാണ് പുതിയ ഭേദഗതി.
ICC has implemented new rules for Test cricket, including a stop clock system and fielding team's choice of striker in cases of deliberate short runs.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates