Cristiano Ronaldo X
Sports

'പുതിയ അധ്യായം, പാഷന്‍!'; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറില്‍ തുടരും

സൂപ്പര്‍ താരം ക്ലബുമായുള്ള കരാര്‍ നീട്ടി

സമകാലിക മലയാളം ഡെസ്ക്

റിയാദ്: പോര്‍ച്ചുഗല്‍ നായകനും സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി പ്രോ ലീഗ് ടീം അല്‍ നസറില്‍ തുടരും. താരം പുതിയ ക്ലബിലേക്ക് മാറുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ വിരാമമായി.

2027 വരെ താരം ക്ലബില്‍ തുടരും. പുതിയ കരാറില്‍ താരവും ക്ലബും എത്തി. 'പുതിയൊരു അധ്യായം ആരംഭിക്കുന്നു. അതേ അഭിനിവേശം, അതേ സ്വപ്നം. നമുക്ക് ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാം'- കരാര്‍ പുതുക്കിയതിനെക്കുറിച്ച് താരം സമൂഹ മാധ്യമത്തില്‍ കുറിച്ചു.

നേരത്തെയുള്ള കരാര്‍ ജൂണില്‍ അവസാനിച്ചതോടെയാണ് ഇതിഹാസ താരം പുതിയ ക്ലബുകള്‍ തേടുന്നതായുള്ള വാര്‍ത്തകള്‍ പരന്നത്. പിന്നാലെയാണ് താരവും ക്ലബും തമ്മില്‍ കരാര്‍ നീട്ടിയത്.

2022ലെ ലോകകപ്പിനു പിന്നാലെയാണ് ഫുട്‌ബോള്‍ ലോകത്തെ അമ്പരപ്പിച്ച് ക്രിസ്റ്റ്യാനോ അറബ് ലീഗിലേക്കു പോയത്. താരത്തിന്റെ വരവോടെ യൂറോപിലെ മികച്ച താരങ്ങളുടേയും പരിശീലകരുടേയും കുത്തൊഴുക്കു തന്നെയുണ്ടായി. മാത്രമല്ല ലീഗിന്റെ തലവര തന്നെ ക്രിസ്റ്റ്യാനോ മാറ്റി.

Cristiano Ronaldo has ended months of speculation by signing a two-year contract extension with Al Nassr, committing to the Saudi club until 2027.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

SCROLL FOR NEXT