ഫയല്‍ ചിത്രം 
Sports

​50 ലക്ഷം രൂപയുടെ ജന്മദിന സമ്മാനം, ​​ഗേൾഫ്രണ്ടിനായി പണം വാരിയെറിഞ്ഞ് ക്രിസ്റ്റ്യാനോ

ബുർജ് ഖലീഫയിൽ വീഡിയോ തെളിയിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ​ഗേൾഫ്രണ്ടിന് ജന്മദിന സമ്മാനം നൽകിയത്

Author : സമകാലിക മലയാളം ഡെസ്ക്


ദുബായ്: ബുർജ് ഖലീഫയിൽ വീഡിയോ തെളിയിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ​ഗേൾഫ്രണ്ടിന് ജന്മദിന സമ്മാനം നൽകിയത്. ഈ ജന്മദിന സമ്മാനത്തിനായി ക്രിസ്റ്റ്യാനോ മുടക്കിയ തുക എത്രയെന്ന് കേട്ട് ഞെട്ടുകയാണ് ആരാധകർ ഇപ്പോൾ. 

50 ലക്ഷം രൂപയാണ് ബുർജ് ഖലീഫയിൽ ജോർജീന റോഡ്രി​ഗസിന്റെ വീഡിയെ തെളിയിക്കാനായി ക്രിസ്റ്റ്യാനോ ചെലവാക്കിയത്. ജന്മദിനാശംസകൾ ജിയോ എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രദർശിപ്പിച്ചത്. നെറ്റ്ഫ്ളിക്സിന്റെ വീഡിയോയാണ് ഇത്. 

ജോർജീനയ്ക്കും നാല് മക്കൾക്കും ഒപ്പമെത്തിയാണ് ക്രിസ്റ്റ്യാനോ ബുർജ് ഖലീഫയിൽ ​ഗേൾഫ്രണ്ടിന്റെ വീഡിയോ തെളിയുന്നത് കണ്ടത്. ജോർജീനയുടെ 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് തെളിയിച്ചത്. ദുബായിൽ അവധിക്കാലം ആഘോഷിക്കുകയാണ് ക്രിസ്റ്റ്യാനോ ഇപ്പോൾ. 

2020ൽ ജോർജീനയുടെ ജന്മദിനം ആഘോഷിക്കാൻ ഇറ്റലിയിലെ സ്കൈ റിസോർട്ടിൽ പോയ ക്രിസ്റ്റ്യാനോ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു എന്നത് വിവാദത്തിന് ഇടയാക്കിയിരുന്നു. 2016ലാണ് ക്രിസ്റ്റ്യാനോയും ജോർജീനയും അടുപ്പത്തിലാവുന്നത്. ഇരട്ട കുട്ടികൾ കൂടി തങ്ങളുടെ കുടുംബത്തിലേക്ക് വരുന്ന സന്തോഷം ക്രിസ്റ്റ്യാനോ നേരത്തെ പങ്കുവെച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്