Khaleel Ahmed  
Sports

ചെന്നൈക്ക് തിരിച്ചടി; പരിക്കേറ്റ പേസര്‍ ഖലീല്‍ അഹമ്മദ് പുറത്ത്

പരിക്കേറ്റ ഖലീലിന് രണ്ടരമാസത്തിലേറെ വിശ്രമം ആവശ്യമാണെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് അറിയിച്ചു.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വിജയത്തിന്റെ വഴിയിലേക്ക് തിരിച്ചെത്തിയ ചെന്നൈയക്ക് വമ്പന്‍ തിരിച്ചടിയായി പ്രധാന ബൗളര്‍ ടീമില്‍നിന്നു പുറത്ത്. ഇടംകയ്യന്‍ പേസര്‍ ഖലീല്‍ അഹമ്മദാണ് ഐപിഎല്‍ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍നിന്നു പുറത്തായത്. പരിക്കേറ്റ ഖലീലിന് രണ്ടരമാസത്തിലേറെ വിശ്രമം ആവശ്യമാണെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് അറിയിച്ചു. ഇതോടെ ഒന്‍പത് മത്സരങ്ങള്‍ ബാക്കിനില്‍ക്കെ, ഖലീല്‍ ടീമില്‍നിന്നു പുറത്തായി. 4.8 കോടി രൂപയ്ക്കാണ് ഖലീല്‍ ചെന്നൈയിലെത്തിയത്.

ഏപ്രില്‍ 14ന് ചെപ്പോക്കില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെയാണ് ഖലീലിനു പരിക്കേറ്റത്. തന്റെ അവസാന ഓവറിലെ ആദ്യ പന്ത് എറിഞ്ഞതിന് പിന്നാലെ പേസര്‍ക്ക് കളം വിടേണ്ടി വന്നു. ഗുര്‍ജപ്നീത് സിങ്ങാണ് ആ ഓവര്‍ പൂര്‍ത്തിയാക്കിയത്. 'കെകെആറിനെതിരായ മത്സരത്തില്‍ വലതുകാലിലെ പേശിക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ഖലീല്‍ അഹമ്മദ് ഐപിഎല്‍ 2026-ല്‍ നിന്ന് പുറത്തായി. ഖലീല്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു' ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്രസ്താവനയിലൂടെ അറിയിച്ചു.

ഐപിഎല്‍ തുടങ്ങുന്നതിനു മുന്‍പു തന്നെ പേസര്‍ നാഥന്‍ എല്ലിസ് ചെന്നൈ ടീമില്‍നിന്നു പുറത്തായിരുന്നു. എല്ലിസിനു പകരക്കാരനായി എത്തിയ സ്‌പെന്‍സര്‍ ജോണ്‍സണ്‍ കായികക്ഷമത വീണ്ടെടുക്കുന്നതേയുള്ളൂ എന്നതിനാല്‍ ഇതുവരെ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. പേസ് നിരയിലെ ഈ വിടവ് നികത്താന്‍ മുകേഷ് ചൗധരി അല്ലെങ്കില്‍ രാമകൃഷ്ണ ഘോഷ് തുടങ്ങിയ ആഭ്യന്തര താരങ്ങളെ സിഎസ്‌കെയ്ക്ക് ആശ്രയിക്കേണ്ടി വരും. ആദ്യ അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയങ്ങള്‍ മാത്രം നേടിയ സിഎസ്‌കെയുടെ അടുത്ത മത്സരം പതിനെട്ടിന് ഹൈദരാബാദിലാണ്.

CSK left-armer Khaleel Ahmed ruled out of IPL 2026 due to quadricep injury

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരം; എതിര്‍ക്കുന്നവര്‍ക്ക് സ്ത്രീകള്‍ മാപ്പുനല്‍കില്ല; ലോക്‌സഭയില്‍ മോദി

ഷൂസിലെ ദുർഗന്ധം അകറ്റാം, ഈസിയായി

ആ തിളക്കത്തിന് പിന്നിലൊരു 'കെണി'യുണ്ട്! നെയിൽ ആർട്ടും ജെൽ പോളീഷും സുരക്ഷിതമോ?

'പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള അജണ്ട'; മുഖ്യമന്ത്രി ചര്‍ച്ചകള്‍ തള്ളി കെപിസിസി പ്രസിഡന്റ്

സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?, അക്ഷയ തൃതീയ ഞായറാഴ്ച; ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങള്‍

SCROLL FOR NEXT