ഫോട്ടോ: ട്വിറ്റർ 
Sports

ഹാട്രിക്ക് വിക്കറ്റുകള്‍ വീഴ്ത്തി തുഷാര്‍ ദേശ്പാണ്ഡെ; വെറും 6 ഓവറില്‍ കളി ജയിച്ച് മുംബൈ

ആദ്യം ബാറ്റിങിന് ഇറങ്ങിയ മിസോറാമിന്റെ പോരാട്ടം 18.3 ഓവറില്‍ വെറും 76 റണ്‍സില്‍ തീര്‍ക്കാന്‍ മുംബൈക്ക് സാധിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: ചെന്നൈ സൂപ്പര്‍ കിങ്‌സ് പേസര്‍ തുഷാര്‍ ദേശ്പാണ്ഡെ ഹാട്രിക്ക് വിക്കറ്റുകള്‍ നേടിയ പോരാട്ടത്തില്‍ മിസോറമിനെ അനായാസം വീഴ്ത്തി മുംബൈ. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തില്‍ ഒന്‍പത് വിക്കറ്റിനാണ് മുംബൈ വിജയിച്ചത്. 

ആദ്യം ബാറ്റിങിന് ഇറങ്ങിയ മിസോറാമിന്റെ പോരാട്ടം 18.3 ഓവറില്‍ വെറും 76 റണ്‍സില്‍ തീര്‍ക്കാന്‍ മുംബൈക്ക് സാധിച്ചു. വിജയത്തിലേക്ക് ബാറ്റേന്തിയ മുംബൈ വെറും ആറോവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 77 റണ്‍സെടുത്താണ് വിജയിച്ചത്. 

രണ്ടാം ഓവറിലെ നാല്, അഞ്ച്, ആറ് പന്തുകളിലാണ് തുഷാര്‍ തുടരെ വിക്കറ്റുകള്‍ വീഴ്ത്തിയത്. മിസോറം ഓപ്പണര്‍ വികാഷ് കുമാറിനെ ക്ലീന്‍ ബൗള്‍ഡാക്കി ആദ്യ വിക്കറ്റ് വീഴ്ത്തിയ തുഷാര്‍ അഞ്ചാം പന്തില്‍ ജെഹു ആന്‍ഡേഴ്‌സിനെ വിക്കറ്റ് കീപ്പര്‍ പ്രസാദ് പവാറിന്റെ കൈകളിലെത്തിച്ചു. ആറാം പന്തില്‍ ജോസഫ് ലാല്‍തംഖുമയേയും പ്രസാദിന്റെ കൈകളിലെത്തിച്ചു. മത്സരത്തില്‍ 3.3 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി തുഷാര്‍ നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. 

ജയം തേടിയിറങ്ങിയ മുംബൈക്കായി ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ തിളങ്ങി. താരം 22 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 46 റണ്‍സെടുത്തു. ശിവം ഡുബെ അഞ്ച് പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 17 റണ്‍സ് വാരി. ഇരുവരും പുറത്താകാതെ നിന്നു. 14 റണ്‍സെടുത്ത അംഗ്രിഷ് രഘുവന്‍ഷിയുടെ വിക്കറ്റ് മാത്രമാണ് മുംബൈക്ക് നഷ്ടമായത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി