ഫോട്ടോ: ട്വിറ്റർ 
Sports

ഇനി ഫാസ്റ്റ് ബൗളര്‍ നയിക്കും, കമിന്‍സിനെ ടെസ്റ്റ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ; സ്റ്റീവ് സ്മിത്ത് ഉപനായകന്‍

1956ന് ശേഷം ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റനാവുന്ന ആദ്യ ഫാസ്റ്റ് ബൗളറാണ് കമിന്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: പാറ്റ് കമിന്‍സ് ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റന്‍. സ്റ്റീവ് സ്മിത്ത് ആണ് വൈസ് ക്യാപ്റ്റന്‍. 1956ന് ശേഷം ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റനാവുന്ന ആദ്യ ഫാസ്റ്റ് ബൗളറാണ് കമിന്‍സ്. 

ആഷസില്‍ ഓസ്‌ട്രേലിയയെ നയിക്കുക എന്ന വലിയ വെല്ലുവുളിയാണ് ആദ്യം തന്നെ കമിന്‍സിന്റെ മുന്‍പിലേക്ക് വരുന്നത്. ഡിസംബര്‍ എട്ടിന് ആഷസ് പരമ്പര ആരംഭിക്കും. ടീം പെയ്ന്‍ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതോടെയാണ് കമിന്‍സ് ടീമിനെ നയിക്കാന്‍ എത്തുന്നത്. 

1956ല്‍ റേ ലിന്‍ഡ്വാള്‍ ഒരു മത്സരത്തിലാണ് ഓസ്‌ട്രേലിയയെ നയിച്ചത്. മീഡിയം പേസ് ഓള്‍റൗണ്ടര്‍മാരായ മോന്റി നോബ്ലേയും ജാക്ക് റൈഡറും 1900 നാളുകളില്‍ ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍സിയിലേക്ക് എത്തിയിട്ടുണ്ട്. ഇപ്പോള്‍ ഫാസ്റ്റ് ബൗളറായ പാറ്റ് കമിന്‍സും. ഓസ്‌ട്രേലിയയുടെ 47ാമത്തെ ടെസ്റ്റ് ക്യാപ്റ്റനാണ് കമിന്‍സ്. 

2011ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം

12 മാസം മുന്‍പാണ് കമിന്‍സിനെ വൈസ് ക്യാപ്റ്റനാക്കിയത്. 2018ല്‍ പന്ത് ചുരണ്ടലില്‍ ശിക്ഷിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ ഔദ്യോഗിക സ്ഥാനത്തേക്ക് സ്മിത്ത് എത്തുന്നത്. ഇവിടെ കമിന്‍സിന് മത്സരങ്ങള്‍ നഷ്ടമായാല്‍ സ്മിത്ത് ആയിരിക്കും ക്യാപ്റ്റന്‍. 

2011ലാണ് കമിന്‍സ് ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. 18 വയസായിരുന്നു അരങ്ങേറ്റം കുറിക്കുമ്പോള്‍ കമിന്‍സിന്റെ പ്രായം. എന്നാല്‍ തന്റെ രണ്ടാമത്തെ മത്സരം കളിക്കാന്‍ 2017 വരെ കമിന്‍സിന് കാത്തിരിക്കേണ്ടി വന്നു. പരിക്കായിരുന്നു ഇവിടെ പ്രധാന വില്ലന്‍. തിരിച്ചെത്തിയതിന് ശേഷം മൂന്ന് ഫോര്‍മാറ്റിലും ഓസ്‌ട്രേലിയയുടെ പ്രധാന താരമായി കമിന്‍സ് മാറി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതെന്താണ് ഡീല്‍?, 219 കോടി പിഴ ഒഴിവാക്കിയത് പിണറായി സര്‍ക്കാര്‍; വിഴിഞ്ഞത്തില്‍ എല്‍ഡിഎഫിനെതിരെ മുഖ്യമന്ത്രി

'ആര്യയുടെ പേര് കളങ്കപ്പെടുത്തുക ലക്ഷ്യം', നടനെതിരെ പ്രചരിക്കുന്നത് വ്യാജ വാർത്ത; ആരോപണങ്ങൾ തള്ളി 'അനന്തൻ കാട്' നിർമാതാവ്

'മഞ്ജു പിള്ള മകളേ കയറൂരി വിട്ടിരിക്കുകയാണോ?'; കടന്നാക്രമിച്ച് വ്‌ളോഗര്‍; വായടിപ്പിച്ച് ദയയുടെ മറുപടി

നടി അന്‍സിബയുടെ പരാതി; ടിനി ടോമിന് മുന്‍കൂര്‍ ജാമ്യം

'ഒരു നിമിഷം മതി, ജീവിതകാലം മുഴുവന്‍ ദുരിതമാകാന്‍; വാഗ്ദാനങ്ങള്‍ വിശ്വസിച്ച് പെണ്‍കുട്ടികള്‍ സ്വകാര്യ ചിത്രങ്ങളോ വിഡിയോകളോ കൈമാറരുത്'