കാണ്‍പൂര്‍ ടെസ്റ്റ്; 'പാകിസ്ഥാന്‍ മൂര്‍ദാബാദ്' വിളിയുമായി കാണികള്‍(വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2021 12:54 PM  |  

Last Updated: 25th November 2021 12:54 PM  |   A+A-   |  

india_vs_new_zealand_test

വീഡിയോ ദൃശ്യം

 

കാണ്‍പൂര്‍: ന്യൂസിലാന്‍ഡിന് എതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ സെഷന് ഇടയില്‍ പാകിസ്ഥാന്‍ മൂര്‍ദാബാദ് മുദ്രാവാക്യം ഉയര്‍ത്തി കാണികള്‍. ആദ്യ ദിനത്തില്‍ കളി തുടങ്ങി ആദ്യ മണിക്കൂറുകളിലാണ് കളി ആസ്വദിക്കുന്നതിന് ഇടയില്‍ കാണികളില്‍ ചിലര്‍ പാകിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ചത്. 

പാകിസ്ഥാന്‍ മൂര്‍ദാബാദ്, ഇന്‍ക്വിലാബ് മൂര്‍ദാബാദ് എന്നീ മുദ്രാവാക്യങ്ങളാണ് ഗ്യാലറിയില്‍ നിന്ന് ഉയര്‍ന്ന് കേട്ടത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ പാകിസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു. ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2012ന് ശേഷം ഇന്ത്യ-പാകിസ്ഥാന്‍ ഉഭയകക്ഷി പരമ്പര സാധ്യമായിട്ടില്ല. 

ന്യൂസിലാന്‍ഡിന് എതിരെ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടം

കാണ്‍പൂരില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് രണ്ടാം സെഷനിലേക്ക് കളി എത്തിയപ്പോഴേക്കും രണ്ട് ഓപ്പണര്‍മാരേയും നഷ്ടമായി. 37 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. പൂജാരയ്ക്കും രഹാനേയ്ക്കും വലിയ കൂട്ടുകെട്ട് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യക്ക് തിരിച്ചടിയാവും. 

ഫോമില്ലായ്മയുടെ പേരില്‍ പൂജാരയ്ക്കും രഹാനെയ്ക്കും നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് നില്‍ക്കുന്ന സമയമാണ്. എന്നാല്‍ സെഞ്ചുറി നേടിയത് കൊണ്ടായില്ല എന്ന പ്രതികരണവുമായി വിമര്‍ശനങ്ങള്‍ക്ക് രഹാനെ മറുപടി നല്‍കിയിരുന്നു. കാണ്‍പൂരില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇരുവരുടേയും ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടും.