Cummins Hopes to Be Fit for IPL 2026 as Back Injury Recovery Continues  @srhfansofficial
Sports

ഐപിഎല്ലിൽ പാറ്റ് കമ്മിൻസ് കളിക്കുമോ?, മനസ് തുറന്ന് താരം

കഴിഞ്ഞ ഏഴ് മാസത്തോളമായി ബാക്ക് പരിക്ക് അദ്ദേഹത്തെ അലട്ടുന്നുണ്ട്. ഓസ്‌ട്രേലിയയിൽ നടന്ന ആഷസ് പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിൽ ഒന്നിൽ മാത്രമാണ് താരത്തിന് കളിക്കാനായത്.

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: വരാനിരിക്കുന്ന ഐപിഎൽ ടൂർണമെന്റിന് മുൻപ് കായികക്ഷമത വീണ്ടെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുമോ എന്നത് ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ല. പരിക്ക് ഭേദമാകുന്നത് അനുസരിച്ചാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക എന്നും അദ്ദേഹം പറഞ്ഞു.

“പരിക്ക് (Back Injury) ഭേദമായി വരുന്നുണ്ട്. കുറച്ച് ആഴ്ചകൾക്ക് ശേഷം വീണ്ടും സ്കാൻ ചെയ്യാം. പരിക്ക് ഭേദമായാൽ ഉടൻ തന്നെ പരിശീലനം തുടങ്ങാനാണ് തീരുമാനം. ടി20 മത്സരങ്ങൾക്കായി കായികക്ഷമത തെളിയിക്കുന്നത് എനിക്ക് താരതമ്യേന എളുപ്പമാണ്” കമ്മിൻസ് പറഞ്ഞു. പരിക്ക് പൂർണ്ണമായി ഭേദമാകാത്തതിനാൽ ടി20 ലോകകപ്പിൽ നിന്ന് കമ്മിൻസിനെ ഒഴിവാക്കിയിരുന്നു.

കഴിഞ്ഞ ഏഴ് മാസത്തോളമായി ബാക്ക് പരിക്ക് അദ്ദേഹത്തെ അലട്ടുന്നുണ്ട്. ഓസ്‌ട്രേലിയയിൽ നടന്ന ആഷസ് പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിൽ ഒന്നിൽ മാത്രമാണ് താരത്തിന് കളിക്കാനായത്. വരാനിരിക്കുന്ന മത്സരങ്ങളിൽ ടീമിന്റെ ഭാഗമാകാൻ കഴിയുമെന്നാണ് താരത്തിന്റെ പ്രതീക്ഷ. ബംഗ്ലാദേശിനും ന്യൂസിലൻഡിനുമെതിരായ ഹോം ടെസ്റ്റ് പരമ്പരകൾ, ആഷസ് പരമ്പര, ഏകദിന ലോകകപ്പ്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ എന്നിവയാണ് ഓസ്‌ട്രേലിയയ്ക്ക് മുന്നിലുള്ളത്.

Sports news: Cummins Hopes to Be Fit for IPL 2026 as Back Injury Recovery Continues.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎസ്എല്‍വിയുടെ തുടര്‍പരാജയങ്ങളില്‍ അന്വേഷണം?; അജിത് ഡോവല്‍ തിരുവനന്തപുരത്തെത്തി

ജനകീയ സമരം വിജയം കണ്ടു; കുമ്പള ആരിക്കാടി ടോള്‍ പ്ലാസ നിര്‍ത്തലാക്കാന്‍ കേന്ദ്ര തീരുമാനം

COMEDK UGET 2026: കർണാടക എൻജിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശന പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു, മാർച്ച് 16 വരെ അപേക്ഷിക്കാം

മണിപ്പൂരില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍; യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയാകും

ദുബൈയിൽ എയർ ടാക്സിയും ഡ്രൈവറില്ലാ കാറുകളും വരുന്നു, ഈ വർഷം മുതൽ പ്രവർത്തനം ആരംഭിക്കുക ലക്ഷ്യം

SCROLL FOR NEXT