പാറ്റ് കമ്മിൻസ്/ എഎഫ്പി 
Sports

നാലാം ടെസ്റ്റിലും പാറ്റ് കമ്മിന്‍സ് കളിക്കില്ല; സ്മിത്ത് നയിക്കും

ഇന്ത്യയിലേക്ക് ഇപ്പോള്‍ മടങ്ങേണ്ടതില്ലെന്നും വീട്ടില്‍ തന്നെ നില്‍ക്കാമെന്നും കമ്മിന്‍സ് തീരുമാനിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവസാന പോരാട്ടത്തിലും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് കളിക്കില്ല. അമ്മയുടെ അസുഖം ഗുരുതരമായ സാഹചര്യത്തില്‍ രണ്ടാം ടെസ്റ്റ് അവസാനിച്ചതിന് പിന്നാലെ കമ്മിന്‍സ് നാട്ടിലേക്ക് മടങ്ങിയിരുന്നു. താരം നാലാം ടെസ്റ്റിന് മുന്‍പ് ടീമിനൊപ്പം ചേരുമെന്നായിരുന്നു നേരത്തെ ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കിയത്. 

എന്നാല്‍ താരം അഹമ്മദാബാദ് ടെസ്റ്റിലും കളിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. കമ്മിന്‍സിന്റെ അമ്മ മരിയ നിലവില്‍ പാലിയേറ്റീവ് കെയറിലാണ്. ഇന്ത്യയിലേക്ക് ഇപ്പോള്‍ മടങ്ങേണ്ടതില്ലെന്നും വീട്ടില്‍ തന്നെ നില്‍ക്കാമെന്നും കമ്മിന്‍സ് തീരുമാനിക്കുകയായിരുന്നു. 

നാലാം ടെസ്റ്റിലും സ്റ്റീവ് സ്മിത്ത് തന്നെ ഓസ്‌ട്രേലിയയെ നയിക്കും. മാര്‍ച്ച് ഒന്‍പത് മുതല്‍ 13 വരെയാണ് നാലാം ടെസ്റ്റ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചപ്പോള്‍ മൂന്നാം പോരാട്ടത്തില്‍ ജയം പിടിച്ച് ഓസ്‌ട്രേലിയ തിരിച്ചടിച്ചു. 

പരമ്പര കൈവിടാതിരിക്കാന്‍ ഓസ്‌ട്രേലിയക്ക് ജയം അനിവാര്യമാണ്. ഇന്ത്യക്ക് ജയമോ സമനിലയോ മതി പരമ്പര നിലനിര്‍ത്താന്‍. തോറ്റാല്‍ പരമ്പര 2-2ന് സമനിലയില്‍ അവസാനിക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT