ലോകകപ്പിന് യോഗ്യത നേടിയ ടീമീന്റെ ആഹ്ലാദം 
Sports

ജനസംഖ്യ ഒന്നരലക്ഷം മാത്രം; ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമായി ക്യുറസോ

156,000 പേര്‍മാത്രമാണ് ക്യുറസോയിലെ ജനസംഖ്യ.

സമകാലിക മലയാളം ഡെസ്ക്

കിങ്‌സ്റ്റണ്‍: ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമായി കരീബിയന്‍ ദ്വീപായ ക്യുറസോ. ജമൈക്കയുമായുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് ക്യുറസോ ലോകകപ്പിന് യോഗ്യത നേടിയത്. 156,000 പേര്‍ മാത്രമാണ് ക്യുറസോയിലെ ജനസംഖ്യ.

ആറ് മത്സരങ്ങളില്‍ നിന്ന് പന്ത്രണ്ട് പോയിന്റുമായി ജമൈക്കയെക്കാള്‍ ഒരുപോയിന്റ് വ്യത്യാസത്തില്‍ ക്യുറാസോ ഗ്രൂപ്പ് ബിയില്‍ ഒന്നാമതെത്തി. ഇതോടെ അടുത്ത വര്‍ഷം 48ടീമുകള്‍ കളിക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമായി ക്യുറാസോ. മൂന്നരലക്ഷത്തോളം ആളുകളുളള ഐസ് ലാന്‍ഡ് ആയിരുന്നു ഇതുവരെ ലോകകപ്പില്‍ യോഗ്യത നേടിയ ഏറ്റവും ചെറിയ രാജ്യം. 2018ലാണ് ഐസ് ലന്‍ഡ് ലോകകപ്പ് യോഗ്യത നേടിയത്.

അതേസമയം, യൂറോപ്യന്‍ വമ്പന്‍മാരായ ജര്‍മനിയും നെതര്‍ലന്‍ഡ്‌സും ഗോള്‍വര്‍ഷത്തോടെ ഫുട്‌ബോള്‍ ലോകകപ്പിന് യോഗ്യത നേടി. ജര്‍മനി 6-0ന് സ്ലൊവാക്യയെ തോല്‍പിച്ചും ലിത്വാനിയയെ 4-0ന് തോല്‍പിച്ചുമാണ് യോഗ്യത നേടിയത്. ജര്‍മനിക്കായി ലിറോയ് സനെ 2 ഗോളുകള്‍ നേടിയപ്പോള്‍ നിക്ക് വോള്‍ട്ടിമെഡ്, സെര്‍ജി ഗനാബ്രി എന്നിവരും ആദ്യപകുതിയില്‍ ലക്ഷ്യം കണ്ടു. രണ്ടാം പകുതിയില്‍ റിഡില്‍ ബാകു, അസ്സാന്‍ ഔഡ്രോഗോ എന്നിവരും ജര്‍മനിക്കായി ഗോള്‍ നേടി.

ലിത്വാനിയയ്‌ക്കെതിരെ ടിയാനി റൈന്‍ഡേഴ്‌സ്, കോഡി ഗാക്‌പോ, സാവി സിമണ്‍സ്, ഡോണില്‍ മാലന്‍ എന്നിവരാണു നെതര്‍ലന്‍ഡ്‌സിനായി ഗോളുകള്‍ നേടിയത്. 1974, 1978, 2010 ലോകകപ്പുകളില്‍ ഫൈനലില്‍ തോറ്റു പുറത്തായ നെതര്‍ലന്‍ഡ്‌സ് കഴിഞ്ഞ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയ്ക്കു മുന്നിലായിരുന്നു കീഴടങ്ങിയത്.

ഇതുവരെ നടന്ന 23 ലോകകപ്പില്‍ 21 തവണയും ജര്‍മനി യോഗ്യത നേടി. ഇത്രയേറെ തവണ ലോകകപ്പ് കളിച്ച മറ്റൊരു യൂറോപ്യന്‍ ടീമുമില്ല. 1930, 1950 ലോകകപ്പുകളിലാണ് ജര്‍മനി കളിക്കാതിരുന്നത്. 1954, 1974, 1990, 2014 ലോകകപ്പുകളില്‍ ജേതാക്കളായി. 1966, 1982, 1986, 2002 ലോകകപ്പുകളില്‍ റണ്ണറപ്പുമായി.

Curacao becomes smallest country to qualify for FIFA World Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആളുകളെ തിക്കിത്തിരക്കി ഇങ്ങനെ കയറ്റിവിടുന്നത് എന്തിന്?; ശബരിമലയിലെ തിരക്കില്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

'ഇത് ഞാനല്ല, ഇതെന്റെ നമ്പറുമല്ല! എന്തിനാണ് നിങ്ങൾ വെറുതെ സമയം കളയുന്നത്?'; മുന്നറിയിപ്പുമായി ശ്രിയ ശരൺ

പെരിങ്ങമ്മല സഹകരണ സംഘത്തിലെ ക്രമക്കേട്; ബിജെപി നേതാവ് എസ് സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കണം

എന്തുകൊണ്ടാണ് ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കണം എന്ന് പറയുന്നത്

വിദേശത്ത് നിന്ന് എംബിബിഎസ് പൂർത്തിയാക്കിയോ?, ഇന്ത്യയിൽ മെഡിക്കൽ ലൈസൻസ് നേടാം, പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

SCROLL FOR NEXT