ഡാനി ആൽവസ്/ ട്വിറ്റർ 
Sports

ലൈം​ഗികാതിക്രമം; ബ്രസീൽ താരം ഡാനി ആൽവസ് സ്പെയിനിൽ അറസ്റ്റിൽ

ലോകകപ്പിന് പിന്നാലെ അവധി ആഘോഷിക്കാനാണ് ആൽവസ് ബാഴ്സലോണയിൽ എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: വെറ്ററൻ ബ്രസീൽ താരവും മുൻ ബാഴ്സലോണ‍ ഡിഫൻഡറുമായ ഡാനി ആൽവസ് സ്പെയിനിൽ അറസ്റ്റിൽ. നിശാ ക്ലബിൽ വച്ച് താരം തനിക്ക് നേരെ ലൈം​ഗികാതിക്രമം കാണിച്ചെന്ന യുവതിയുടെ പരാതിയിലാണ് ബാഴ്സലോണ പൊലീസ് താരത്തെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തത്. ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് യുവതി പരാതി നൽകിയത്. 

ലോകകപ്പിന് പിന്നാലെ അവധി ആഘോഷിക്കാനാണ് ആൽവസ് ബാഴ്സലോണയിൽ എത്തിയത്. ഡിസംബര്‍ 30ാം തീയതി രാത്രി ബാഴ്‌സലോണയിലെ നിശാ ക്ലബില്‍ വെച്ച് ആല്‍വസ് മോശമായ രീതിയില്‍ സ്പര്‍ശിച്ചെന്നാണ് യുവതിയുടെ ആരോപണം. തന്റെ പാന്റ്‌സിനുള്ളില്‍ കൈ കടത്തി അതിക്രമം കാട്ടിയെന്നും പരാതിയില്‍ ആരോപിക്കുന്നു. 

എന്നാൽ സംഭവ ദിവസം ക്ലബില്‍ പോയതായി വ്യക്തമാക്കിയ ആല്‍വസ് യുവതിയുടെ ആരോപണങ്ങള്‍ നിഷേധിച്ചു. പരാതിക്കാരിയെ ഇതിന് മുന്‍പ് കണ്ടിട്ടുപോലുമില്ലെന്നും അദ്ദേഹം പറയുന്നു. ബാഴ്‌സലോണ, യുവന്റസ്, പിഎസ്ജി ക്ലബുകളില്‍ കളിച്ച 39 കാരനായ താരം, നിലവില്‍ മെക്‌സിക്കന്‍ ക്ലബ് പ്യുമാസിന്റെ താരമാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT