Daniil Medvedev x
Sports

അതുകൊണ്ടരിശം തീരാതെ... റാക്കറ്റ് തല്ലി പൊട്ടിച്ച് മെദ്‌വദേവ്; ആദ്യ റൗണ്ടില്‍ തോറ്റമ്പിയതിന്റെ കലിപ്പ്! (വിഡിയോ)

മുന്‍ ലോക ഒന്നാം നമ്പര്‍ താരവും മുന്‍ ചാംപ്യനുമായ റഷ്യയുടെ ഡാനില്‍ മെദ്‌വദേവിനെ അട്ടിമറിച്ച് ഫ്രാന്‍സിന്റെ ബെഞ്ചമിന്‍ ബോണ്‍സി

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ഒന്നാം റൗണ്ടില്‍ തന്നെ വമ്പന്‍ അട്ടിമറി. മുന്‍ ലോക ഒന്നാം നമ്പര്‍ താരവും 2021ലെ യുഎസ് ഓപ്പണ്‍ ചാംപ്യനുമായ റഷ്യയുടെ ഡാനില്‍ മെദ്‌വദേവ് ആദ്യ റൗണ്ടില്‍ തന്നെ അട്ടിമറിക്കപ്പെട്ട് പുറത്തായി. തോല്‍വി സഹിക്കാനാകാതെ താരം റാക്കറ്റ് ഗ്രൗണ്ടിലും ബെഞ്ചിലും തല്ലി പൊട്ടിച്ച് അരിശം തീര്‍ത്തു. ഇതിന്റെ വിഡിയോ ഇപ്പോള്‍ വൈറലാണ്.

ലോക റാങ്കിങില്‍ 51ാം സ്ഥാനത്തുള്ള ഫ്രാന്‍സിന്റെ ബെഞ്ചമിന്‍ ബോണ്‍സിയാണ് മുന്‍ ചാംപ്യനെ ആദ്യ റൗണ്ടില്‍ തന്നെ ഞെട്ടിച്ചത്. അഞ്ച് സെറ്റ് നീണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ ആദ്യ രണ്ട് സെറ്റുകളും കൈവിട്ട മെദ്‌വദേവ് പിന്നീടുള്ള രണ്ട് സെറ്റുകളില്‍ ശക്തമായി തിരിച്ചെത്തി വന്‍ മുന്നേറ്റം നടത്തിയിരുന്നു. എന്നാല്‍ അഞ്ചാം സെറ്റില്‍ ഒരിക്കല്‍ കൂടി കാര്യങ്ങള്‍ കൈവിട്ടു പോയി.

മൂന്നാം സെറ്റില്‍ ടൈബ്രേക്കറില്‍ ജയം പിടിച്ച മെദ്‌വദേവ് നാലാം സെറ്റില്‍ ഒരു പോയിന്റ് പോലും എതിരാളിക്കു നല്‍കാതെ വന്‍ മുന്നേറ്റമാണ് നടത്തിയത്. എന്നാല്‍ അഞ്ചാം സെറ്റില്‍ ബോണ്‍സി മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തെ തളച്ച് സെറ്റും മത്സരവും സ്വന്തമാക്കി. സ്‌കോര്‍: 3-6, 5-7, 7-6 (7-5), 4-6.

മത്സരത്തിനിടെ പല വട്ടം മെദ്‌വദേവ് അസ്വസ്ഥനായിരുന്നു. ഇടയ്ക്കിടെ താരം അംപയറുമായി വലിയ രീതിയില്‍ വാക്കുതര്‍ക്കത്തിലും ഏര്‍പ്പെട്ടു. അംപയറോടു പൊട്ടിത്തെറിച്ച താരത്തിനു കനത്ത തുക തന്നെ പിഴ ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Russian star Daniil Medvedev shattered his racket after first round exit in the US Open against Benjamin Bonzi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT