ധനുഷ്‌ക ഗുണതിലക/ ട്വിറ്റർ 
Sports

ലൈംഗിക പീഡന കേസ്; ശ്രീലങ്കയുടെ ധനുഷ്‌ക ഗുണതിലക കുറ്റ വിമുക്തന്‍

ഡേറ്റിങ് ആപ്പ് വഴി ദിവസങ്ങളോളം ചാറ്റ് ചെയ്ത ശേഷം താരം 29കാരിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ലൈംഗിക പീഡന കേസില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലക കുറ്റ വിമുക്തന്‍. 2022ലെ ടി20 ലോകകപ്പിനിടെ താരം 29കാരിയായ ഓസ്‌ട്രേലിയന്‍ വനിതയെ അവരുടെ സമ്മതമില്ലാതെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. 

ഡേറ്റിങ് ആപ്പ് വഴി ദിവസങ്ങളോളം ചാറ്റ് ചെയ്ത ശേഷം താരം 29കാരിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാല്‍ ഇതു സംബന്ധിച്ച ആരോപണം തെളിയിക്കാന്‍ സാധിച്ചില്ലെന്നു കോടതി നിരീക്ഷിച്ചു. 

ലോകകപ്പിനിടെ താരത്തെ ഓസ്ട്രേലിയൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താരത്തിനെതിരെ നാല് കുറ്റങ്ങളാണ് ചുമത്തിയത്. ഇതില്‍ മൂന്നെണ്ണവും നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. 11 മാസത്തെ വിചാരണാ നടപടികളും മറ്റും പൂര്‍ത്തിയായതിനാല്‍ താരത്തിനു ശ്രീലങ്കയിലേക്ക് മടങ്ങാനും അനുമതി നല്‍കി. 

അറസ്റ്റിനു പിന്നാലെ ശ്രീലങ്ക ക്രിക്കറ്റ് ടീമില്‍ നിന്നു താരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ 11 മാസം താന്‍ വല്ലാതെ വിഷമിച്ചതായും ഒപ്പം നിന്നവര്‍ക്ക് നന്ദി പറയുന്നതായും ഗുണതിലക പ്രതികരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ട്വന്റി 20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ല; റോഡ് ഷോ റദ്ദാക്കി

പൊതുജനങ്ങള്‍ക്ക് 'സി വിജില്‍', സ്ഥാനാര്‍ഥികള്‍ക്ക് സുവിധ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പുകള്‍ സജ്ജം

ഇനി ആധാര്‍ മാത്രം പോരാ; ഏപ്രില്‍ ഒന്ന് മുതല്‍ പാന്‍ കാര്‍ഡ് നിയമങ്ങളില്‍ മാറ്റം

യുപിഐ ഉപയോ​ഗിച്ചാണോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത്?; ഏപ്രിൽ ഒന്നുമുതൽ എച്ച്ഡിഎഫ്സി ബാങ്കിൽ മാറ്റം

SCROLL FOR NEXT