ദത്താജിറാവു ഗെയ്ക്‌വാദ് ട്വിറ്റര്‍
Sports

ഏറ്റവും പ്രായമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍; ദത്താജിറാവു ഗെയ്ക്‌വാദ് അന്തരിച്ചു

9 വര്‍ഷം നീണ്ട കരിയറില്‍ 11 ടെസ്റ്റുകള്‍ ഇന്ത്യക്കായി കളിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനും ജീവിച്ചിരുന്ന ഏറ്റവും പ്രായമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ദത്താജിറാവു ഗെയ്ക്‌വാദ് അന്തരിച്ചു. 95 വയസായിരുന്നു. ബറോഡയിലെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ചാണ് അന്ത്യം. മുന്‍ ഇന്ത്യന്‍ പരിശീകനായിരുന്ന അന്‍ഷുമന്‍ ഗെയ്ക്‌വാദിന്റെ പിതാവാണ് ദത്താജിറാവു.

9 വര്‍ഷം നീണ്ട കരിയറില്‍ 11 ടെസ്റ്റുകളാണ് അദ്ദേഹം ഇന്ത്യക്കായി കളിച്ചത്. നാല് കളികളില്‍ ടീം ക്യാപ്റ്റനായി.

1952ലാണ് അദ്ദേഹം ഇന്ത്യക്കായി അരങ്ങേറിയത്. ഇംഗ്ലണ്ടിനെതിരെയാണ് വലം കൈയന്‍ ബാറ്ററായ അദ്ദേഹത്തിന്റെ അരങ്ങേറ്റം. 1961ല്‍ പാകിസ്ഥാനെതിരെയാണ് അവസാന പോരാട്ടം. 2016ല്‍ ഇന്ത്യയുടെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള ക്രിക്കറ്റ് താരമെന്ന ബഹുമതി അദ്ദേഹത്തിനു ലഭിച്ചു.

1947 മുതല്‍ 61 വരെ അദ്ദേഹം രഞ്ജിയില്‍ ബറോഡയ്ക്കായി കളത്തിലിറങ്ങി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 3139 റണ്‍സ് നേടി. 14 സെഞ്ച്വറികളടക്കമാണ് ഇത്രയും റണ്‍സ്. മഹാരാഷ്ട്രക്കെതിരെ 1959-60ല്‍ നേടിയ 249 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

SCROLL FOR NEXT