വാർണർ സ്മിത്തിനൊപ്പം ബാറ്റിങിനിടെ/ പിടിഐ 
Sports

സച്ചിനേയും ഡിവില്ല്യേഴ്‌സിനേയും പിന്തള്ളി; ലോകകപ്പിലെ അപൂര്‍വ റെക്കോര്‍ഡ് ഇനി വാര്‍ണറുടെ പേരില്‍

വെസ്റ്റിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി എന്നിവര്‍ 21 ഇന്നിങ്‌സുകള്‍ കളിച്ചാണ് ആയിരം തൊട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരെ ഒരു അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ വെറ്ററന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ ആയിരം റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് വാര്‍ണര്‍ സ്വന്തമാക്കിയത്. 

ഇതിഹാസ ഇന്ത്യന്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ദക്ഷിണാഫ്രിക്കന്‍ മാസ്റ്റര്‍ എബി ഡിവില്ല്യേഴ്‌സ് എന്നിവരെയാണ് വാര്‍ണര്‍ നേട്ടത്തില്‍ പിന്തള്ളിയത്. ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ ഹര്‍ദിക് പാണ്ഡ്യയെ ബൗണ്ടറി അടിച്ചാണ് വാര്‍ണര്‍ റെക്കോര്‍ഡ് തൊട്ടത്. വ്യക്തിഗത സ്‌കോര്‍ 22ല്‍ എത്തിയപ്പോഴാണ് താരത്തിന്റെ ലോകകപ്പ് റണ്‍സ് ടാലി 1000ത്തില്‍ എത്തിയത്. 

ലോകകപ്പില്‍ 19 ഇന്നിങ്‌സുകള്‍ കളിച്ചാണ് വാര്‍ണര്‍ റെക്കോര്‍ഡ് സ്വന്തം പേരിലേക്ക് മാറ്റിയത്. സച്ചിന്‍, എബി ഡി എന്നിവര്‍ 20 ഇന്നിങ്‌സുകളില്‍ നിന്നാണ് 1000ത്തില്‍ എത്തിയത്. വെസ്റ്റിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി എന്നിവര്‍ 21 ഇന്നിങ്‌സുകള്‍ കളിച്ചാണ് ആയിരം തൊട്ടത്. 

ഇന്ത്യക്കെതിരായ പോരാട്ടത്തില്‍ വാര്‍ണര്‍ ഓസ്‌സ്‌ട്രേലിയക്ക് മികച്ച തുടക്കം സമ്മാനിച്ചാണ് മടങ്ങിയത്. താരം 52 പന്തില്‍ 41 റണ്‍സ് നേടി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

അഞ്ചാം ക്ലാസ് യോഗ്യത, ചൈൽഡ് കെയർ സെന്ററിൽ കുക്ക് ആകാം; അഭിമുഖത്തിലൂടെ നിയമനം

ആയുധങ്ങള്‍ ഭൂമിയില്‍ മാത്രമല്ല; ബഹിരാകാശത്തും വിന്യസിച്ചതായി സ്ഥിരീകരിച്ച് യുഎസ്

സ്വര്‍ണവില വീണ്ടും കൂടി; 1,12,500ന് മുകളില്‍

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO