വീഡിയോ ദൃശ്യം 
Sports

ക്രിസ്റ്റിയാനോയെ അനുകരിച്ച് ഡേവിഡ് വാര്‍ണറും, കൊക്ക കോള കുപ്പികള്‍ മാറ്റി(വീഡിയോ)

മത്സരത്തിന് ശേഷം മാധ്യമങ്ങളെ കാണാന്‍ എത്തിയപ്പോള്‍ കൊക്ക കോള കുപ്പികള്‍ എടുത്തുമാറ്റിയ വാര്‍ണര്‍ ചിരി നിറയ്ക്കുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ശ്രീലങ്കയെ ഏഴ് വിക്കറ്റിന് ഓസ്‌ട്രേലിയ തോല്‍പ്പിച്ച കളിയില്‍ ഡേവിഡ് വാര്‍ണര്‍ ഫോമിലേക്ക് എത്തിയതാണ് ആരാധകരെ കൂടുതല്‍ സന്തോഷിപ്പിച്ചത്. മത്സരത്തിന് ശേഷം മാധ്യമങ്ങളെ കാണാന്‍ എത്തിയപ്പോള്‍ കൊക്ക കോള കുപ്പികള്‍ എടുത്തുമാറ്റിയ വാര്‍ണര്‍ ചിരി നിറയ്ക്കുകയും ചെയ്തു. 

പ്രസ് കോണ്‍ഫറന്‍സിന് എത്തിയപ്പോള്‍ ഇത് എനിക്ക് മാറ്റിവയ്ക്കാന്‍ സാധിക്കുമോ എന്നാണ് കൊക്ക കോള കുപ്പികള്‍ കയ്യിലെടുത്ത് കൊണ്ട് വാര്‍ണര്‍ ചോദിച്ചത്. ഇത് ക്രിസ്റ്റിയാനോയ്ക്ക് നല്ലതാണെങ്കില്‍ എനിക്കും നല്ലതാണ് എന്ന് പറഞ്ഞാണ് വാര്‍ണര്‍ കൊക്ക കോള കുപ്പികള്‍ തിരികെ വെച്ചത്. 

യൂറോ 2020ല്‍ പ്രസ് കോണ്‍ഫറന്‍സില്‍ വെച്ച് ക്രിസ്റ്റ്യാനോ കൊക്ക കോള കുപ്പികള്‍ മാറ്റിവെച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന്റെ പേരില്‍ ആ സമയം ഓഹരി വിപണിയില്‍ കമ്പനിക്ക് കോടികളുടെ നഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ വര്‍ഷത്തെ ട്വന്റി20 ലോകകപ്പിലെ പ്രധാന സ്‌പോണ്‍സര്‍മാരില്‍ ഒരാളാണ് കൊക്ക കോള. 2023 വരെയാണ് ഐസിസിയുമായി കൊക്ക കോളയ്ക്ക് കരാറുള്ളത്.

ട്വന്റി20 ലോകകപ്പിലെ രണ്ടാമത്തെ ജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത് 154 റണ്‍സ്. 18 പന്തുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ ലക്ഷ്യം കണ്ടു. 42 പന്തില്‍ നിന്ന് വാര്‍ണര്‍ 65 റണ്‍സ് നേടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!