ഫോട്ടോ: ട്വിറ്റർ 
Sports

'എന്റെ ബാ​ഗി ​ഗ്രീൻ തിരിച്ചു തരു, പ്ലീസ്!'- ബാക്ക് പാക്കിൽ നിന്നു തൊപ്പി മോഷണം പോയെന്ന് വാർണർ (വീഡിയോ)

മൂന്നാം ടെസ്റ്റിനായി സിഡ്നിയിലേക്കുള്ള യാത്രക്കിടെയാണ് താരത്തിനു തൊപ്പി നഷ്ടമായത്. തന്റെ ബാക്ക് പാക്കിനുള്ളിലാണ് താരം തൊപ്പി വച്ചിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്നി: ഇതി​ഹാസ ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ തന്റെ വിരമിക്കൽ ടെസ്റ്റിനുള്ള തയ്യാറെടുപ്പിലാണ്. പാകിസ്ഥാനെതിരെ നാളെ തുടങ്ങുന്ന സിഡ്നി ടെസ്റ്റാണ് താരത്തിന്റെ കരിയറിലെ അവസാന ടെസ്റ്റ് പോരാട്ടം. അതിനിടെ തന്റെ ബാ​ഗി ​ഗ്രീൻ തൊപ്പി മോഷ്ടിക്കപ്പെട്ടതായി ഇൻസ്റ്റ​ഗ്രാം വീഡിയോയിലൂടെ വെളിപ്പെടുത്തി താരം രം​ഗത്തെത്തി. തന്റെ ബാക് പാക്കിൽ നിന്നു തൊപ്പി മോഷണം പോയെന്നും അതു തിരിച്ചു തരണമെന്നും വികാരാധീനനായി വീഡിയോയിൽ വാർണർ പറയുന്നു. 

മൂന്നാം ടെസ്റ്റിനായി സിഡ്നിയിലേക്കുള്ള യാത്രക്കിടെയാണ് താരത്തിനു തൊപ്പി നഷ്ടമായത്. തന്റെ ബാക്ക് പാക്കിനുള്ളിലാണ് താരം തൊപ്പി വച്ചിരുന്നത്. 

'ഈ ബാക്ക് പാക്കിൽ എന്റെ ബാ​ഗി ​ഗ്രീൻ തൊപ്പിയുണ്ടായിരുന്നു. എനിക്കേറെ വിലപ്പെട്ടതാണ് അത്. വിരമിക്കൽ ടെസ്റ്റിനൊരുങ്ങുന്ന എനിക്ക് ആ തൊപ്പി തിരിച്ചു കിട്ടണമെന്നു ആ​ഗ്രഹമുണ്ട്. ബാ​ഗാണ് നിങ്ങൾ എടുക്കാൻ ആ​ഗ്രഹിച്ചതെങ്കിൽ അതു ഞാൻ താരം. തൊപ്പി എനിക്കു തിരിച്ചു തരു. തൊപ്പി തിരിച്ചെത്തിച്ചാൽ നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല. എന്നയോ, ക്രിക്കറ്റ് ഓസ്ട്രേലിയയോ ബന്ധപ്പെടുക. തൊപ്പി തിരികെ ലഭിക്കുന്നത് എന്നെ സംബന്ധിച്ചു ഏറെ സന്തോഷം നൽകുന്ന കാര്യമാണ്'- അദ്ദേഹം വീഡിയോയിൽ പറയുന്നു. 

ടെസ്റ്റിൽ നിന്നു നേരത്തെ വിരമിക്കൽ പ്രഖ്യാപിച്ച വാർണർ കഴിഞ്ഞ ദിവസമാണ് ഏകദിനം മതിയാക്കുകയാണെന്നു അപ്രതീക്ഷിതമായി വെളിപ്പെടുത്തിയത്. ലോകകപ്പ് ഫൈനൽ പോരാട്ടം ഫലത്തിൽ വാർണറുടെ അവസാന ഏകദിന മത്സരമായി മാറുകയും ചെയ്തു. വരാനിരിക്കുന്ന ടി20 ലോകകപ്പാണ് താരത്തിന്റെ ലക്ഷ്യം. ഇന്ത്യൻ പ്രീമിയർ ലീ​ഗ് പോരാട്ടത്തിലും വാർണർ കളിക്കും. 

ഈ വാർത്ത കൂടി വായിക്കൂ 

​സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !

വരുന്നു പെന്‍ഷനൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ടോപ്പ്- അപ്പ് സൗകര്യം; എന്താണ് എന്‍പിഎസ് സ്വാസ്ഥ്യ?