ഫോട്ടോ: ട്വിറ്റർ 
Sports

1976ന് ശേഷം ആദ്യം! ഡേവിസ് കപ്പ് ടെന്നീസ് കിരീടം ഇറ്റലിക്ക്

പിന്നാലെ മത്സരിച്ച യാന്നിക് സിന്നര്‍, അലക്‌സ് ഡി മിനൗറിനെ അതിവേഗം വീഴ്ത്തി കിരീടം ഉറപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ഡേവിസ് കപ്പ് ടെന്നീസ് കിരീടം ഇറ്റലിക്ക്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇറ്റലിയുടെ കിരീട ധാരണം. ഫൈനലില്‍ ഓസ്‌ട്രേലിയയെ വീഴ്ത്തിയാണ് 1976നു ശേഷം ആദ്യമായി ഇറ്റലി കിരീടം സ്വന്തമാക്കുന്നത്. യുവ താരം യാന്നിക് സിന്നറുടെ മികവാണ് അവര്‍ക്ക് കിരീടം ഉറപ്പിച്ചത്.

ഫൈനലിലെ ആദ്യ സിംഗിള്‍സില്‍ ഓസീസ് താരം അലക്‌സി പോപ്യറിനെതിരെ കനത്ത വെല്ലുവിളിയാണ് ഇറ്റാലിയന്‍ താരം മാറ്റിയോ അര്‍നല്‍ഡിക്ക് നേരിടേണ്ടി വന്നത്. 7-5, 2-6, 6-4 എന്ന സ്‌കോറിനു താരം വിജയിച്ചു. 

പിന്നാലെ മത്സരിച്ച യാന്നിക് സിന്നര്‍, അലക്‌സ് ഡി മിനൗറിനെ അതിവേഗം വീഴ്ത്തി കിരീടം ഉറപ്പിച്ചു. രണ്ട് സെറ്റ് മാത്രം നീണ്ട പോരില്‍ താരം അനായാസ വിജയം നേടി. 6-3, 6-0 എന്ന സ്‌കോറിനായിരുന്നു സിന്നറുടെ വിജയം. 

സെമിയില്‍ ഇതിഹാസ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിചിനെ അട്ടിമറിച്ച് സിന്നര്‍ ടെന്നീസ് ലോകത്തെ ഞെട്ടിച്ചിരുന്നു. ഈ അട്ടിമറിയുടെ കരുത്തില്‍ സെര്‍ബിയയെ സെമിയില്‍ വീഴ്ത്തിയാണ് ഇറ്റലി ഫൈനലിലേക്ക് മുന്നേറിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

SCROLL FOR NEXT