ഡീന്‍ എല്‍ഗാര്‍/ എക്‌സ് 
Sports

വിരമിച്ചതിനു പിന്നാലെ കൗണ്ടിയിലേക്ക്; ഡീന്‍ എല്‍ഗാര്‍ എസക്‌സില്‍

ഈയടുത്ത് സമാപിച്ച ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയോടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചതിനു പിന്നാലെ ദക്ഷിണാഫ്രിക്കന്‍ വെറ്ററന്‍ ബാറ്റര്‍ ഡീന്‍ എല്‍ഗാര്‍ കൗണ്ടി ക്രിക്കറ്റിലേക്ക്. ഇംഗ്ലീഷ് കൗണ്ടി ടീം എസക്‌സുമായി താരം കരാറിലെത്തി. കൗണ്ടി സീസണ്‍ തുടങ്ങാനിരിക്കെയാണ് താരം എസക്‌സുമായി കരാറിലെത്തിയത്. മൂന്ന് വര്‍ഷത്തെ കരാറിലാണ് താരം ടീമിലേക്ക് വരുന്നത്. 

ഈയടുത്ത് സമാപിച്ച ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയോടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ആദ്യ മത്സരത്തില്‍ കിടയറ്റ സെഞ്ച്വറിയുമായി പ്രോട്ടീസിനെ വിജയത്തിലേക്ക് നയിക്കാന്‍ എല്‍ഗാറിനു സാധിച്ചിരുന്നു. 185 റണ്‍സാണ് താരം കണ്ടെത്തിയത്. എന്നാല്‍ രണ്ടാം ടെസ്റ്റില്‍ ടീം തോറ്റു. പരമ്പര സമനിലയില്‍ അവസാനിപ്പിച്ചാണ് അവസാന മത്സരത്തില്‍ ക്യാപ്റ്റനായി ടീമിനെ നയിച്ച എല്‍ഗാര്‍ അന്താരാഷ്ട്ര ക്രിക്കറ്റിനു വിരാമമിട്ടത്. 

എസക്‌സിലെത്തുന്നതോടെ 36കാരനായ താരം ക്രിക്കറ്റ് കരിയറില്‍ പുതിയ അധ്യയമാണ് തുറക്കുന്നത്. 

2012ലാണ് എല്‍ഗാര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ടെസ്റ്റ് മത്സരങ്ങളായിരുന്നു താരത്തിന്റെ പ്രധാന മേഖല. 12 വര്‍ഷം നീണ്ട കരിയറില്‍ 86 ടെസ്റ്റുകള്‍ കളിച്ചു. 5347 റണ്‍സ് നേടി. 14 സെഞ്ച്വറികളും 23 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നതാണ് ടെസ്റ്റ് കരിയര്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT