ഫോട്ടോ: ട്വിറ്റർ 
Sports

പരിക്ക്; ദീപക് ചഹറിന് ലങ്കക്കെതിരായ പരമ്പര നഷ്ടമായേക്കും; ഐപിഎല്ലും സംശയത്തില്‍

പരിക്ക്; ദീപക് ചഹറിന് ലങ്കക്കെതിരായ പരമ്പര നഷ്ടമായേക്കും; ഐപിഎല്ലും സംശയത്തില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20 പരമ്പരയ്ക്കിടെ പരിക്കേറ്റ് ഓവര്‍ പൂര്‍ത്തിയാക്കാതെ മടങ്ങിയ ദീപക് ചഹറിന് കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമായേക്കും. വരാനിരിക്കുന്ന ശ്രീലങ്കക്കെതിരായ പരമ്പരയില്‍ താരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മത്സരിക്കാന്‍ ഇറങ്ങുമോ എന്ന കാര്യം ഉറപ്പായിട്ടില്ല. 

വിന്‍ഡീസിനെതിരായ മൂന്നാം ടി20യില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ് വരവേയാണ് താരത്തിന് പരിക്കേറ്റത്. പിന്തുട ഞരമ്പിനേറ്റ പരിക്കിനെ തുടര്‍ന്ന് ഓവര്‍ മുഴുമിപ്പിക്കാതെ ദീപക് ചഹര്‍ കളം വിടുകയായിരുന്നു. രണ്ട് വിക്കറ്റുകള്‍ ആ ഘട്ടത്തില്‍ താരം സ്വന്തമാക്കിയിരുന്നു. 

ആറാഴ്ച വരെ താരത്തിന് വിശ്രമം വേണ്ടി വരുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. വരാനിരിക്കുന്ന ഐപിഎല്‍ പോരാട്ടത്തിലെ ആദ്യ ഘട്ടത്തിലെ ചില മത്സരങ്ങളും താരത്തിന് നഷ്ടമായേക്കും. 

ചെന്നൈ സൂപ്പര്‍ കിങ്‌സ് പൊന്നും വില കൊടുത്താണ് താരത്തെ തിരികെ ടീമിലെത്തിച്ചത്. 14 കോടിയ്ക്കാണ് ചെന്നൈ താരത്തെ സ്വന്തം പാളയത്തില്‍ തിരിച്ചെത്തിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT