മാത്യു മോട്ട് എക്സ്
Sports

4 ലോകകപ്പ് നേട്ടങ്ങള്‍, 4 ആഷസ് കിരീടങ്ങള്‍; ഡല്‍ഹി ക്യാപിറ്റല്‍സിന് തന്ത്രമോതാന്‍ മാത്യു മോട്ടും

മുന്‍ ഇംഗ്ലണ്ട് വൈറ്റ് ബോള്‍ പരിശീലകന്‍, ഓസ്‌ട്രേലിയന്‍ വനിതാ ടീം കോച്ച്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇതുവരെ ഐപിഎല്‍ കിരീടം സ്വന്തമാക്കാന്‍ സാധിക്കാത്തതിന്റെ കുറവ് നികത്താനുള്ള തീവ്ര ശ്രമത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. മുന്‍ ഇംഗ്ലണ്ട് വൈറ്റ് ബോള്‍ കോച്ച് മാത്യു മോട്ടിനെ ഡല്‍ഹി പരിശീലക സംഘത്തില്‍ നിയമിച്ചു. മുന്‍ ഇന്ത്യന്‍ താരം ഹേമങ് ബദാനിയാണ് ഡല്‍ഹിയുടെ മുഖ്യ പരിശീലകന്‍.

വിവിധ ടീമുകള്‍ക്കൊപ്പം നാല് ലോകകപ്പ് കിരീട നേട്ടങ്ങളിലും ഓസ്‌ട്രേലിയന്‍ വനിതാ ടീമിനൊപ്പം നാല് ആഷസ് കിരീട നേട്ടങ്ങളിലും പരിശീലക പങ്കാളിയായിരുന്നു മോട്ട്. ഐപിഎല്ലിലും നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2008-09 സീസണില്‍ ജോണ്‍ ബുക്കാനനൊപ്പം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ മോട്ട് പ്രവര്‍ത്തിച്ചുണ്ട്.

2022ല്‍ ഇംഗ്ലണ്ട് പുരുഷ ടീം ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയപ്പോള്‍ ടീമിന്റെ പരിശീലകന്‍ മോട്ടായിരുന്നു. നേരത്തെ ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു മോട്ട്. 7 വര്‍ഷത്തോളം ടീമിനൊപ്പമുണ്ടായിരുന്ന അദ്ദേഹം 2 തവണ ടീമിനെ ടി20 ലോകകപ്പ് കിരീട നേട്ടത്തിലേക്ക് എത്തിച്ചു. ഒരു തവണ ടീമിനൊപ്പം ഏകദിന ലോകകപ്പും നാല് വനിതാ ആഷസ് കിരീട നേട്ടത്തിലും പങ്കാളിയായി.

മോട്ടിന്റെ തന്ത്രത്തില്‍ വനിതാ ടീം തുടരെ 26 ഏകദിന മത്സരങ്ങളില്‍ അപരാജിത മുന്നേറ്റം നടത്തി ചരിത്രമെഴുതിയിരുന്നു. പുരുഷ, വനിതാ ടീമുകള്‍ക്കൊപ്പം ഏകദിന, ടി20 ലോകകപ്പ് നേടിയെന്ന അപൂര്‍വ നേട്ടത്തിനും മോട്ട് ഉടമയാണ്.

ന്യൂ സൗത്ത് വെയ്ല്‍സിനെ പ്രഥമ ലീഗ് ടി20 കിരീടത്തിലേക്ക് നയിച്ചിട്ടുള്ള മോട്ട് 2015ല്‍ അയര്‍ലന്‍ഡ് ടീമിന്റെ ലോകകപ്പ് പോരാട്ടങ്ങളിലും ഓസ്‌ട്രേലിയയുടെ 2010ലെ ടി20 ലോകകപ്പ് ടീമിനും തന്ത്രമോതിയിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ പരിശീലക സ്ഥാമൊഴിഞ്ഞ ശേഷം മോട്ട് ബിഗ് ബാഷ് ലീഗില്‍ സിഡ്‌നി സിക്‌സേഴ്‌സില്‍ സഹ പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം