ലിസൽ ലീ, കിരീടവുമായി ഹൊബാർട്ട് ഹരിക്കെയ്ൻസ് ടീം Hobart Hurricanes x
Sports

ഡല്‍ഹി ടീമിലെത്തിച്ച താരം; ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സിന് കന്നി വനിതാ ബിഗ് ബാഷ് കിരീടം സമ്മാനിച്ച് ലിസൽ ലീയുടെ വെടിക്കെട്ട്

ഫൈനലില്‍ പെര്‍ത്ത് സ്‌കോച്ചേഴ്‌സിനെ വീഴ്ത്തി

സമകാലിക മലയാളം ഡെസ്ക്

ഹൊബാര്‍ട്ട്: വനിതാ ബിഗ് ബാഷ് ലീഗ് ചരിത്രത്തില്‍ ആദ്യമായി കിരീടം സ്വന്തമാക്കി ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സ്. ഫൈനലില്‍ പെര്‍ത്ത് സ്‌കോച്ചേഴ്‌സിനെ വീഴ്ത്തിയാണ് കന്നി കിരീടം സ്വന്തമാക്കിയത്. 8 വിക്കറ്റ് വിജയമാണ് ഫൈനലില്‍ ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സ് നേടിയത്.

ഫൈനലില്‍ ആദ്യം ബാറ്റ് പെര്‍ത്ത് നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് കണ്ടെത്തിയത്. ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സ് 15 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 141 റണ്‍സ് അടിച്ചാണ് വിജയവും കന്നി കിരീടവും പിടിച്ചെടുത്തത്.

ദക്ഷിണാഫ്രിക്കന്‍ താരവും ഈ വര്‍ഷത്തെ വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ച താരവുമായ ലിസല്‍ ലീയുടെ വെടിക്കെട്ട് ബാറ്റിങാണ് ഹൊബാര്‍ട്ടിനു ജയമൊരുക്കിയത്. താരം 4 സിക്‌സും 10 ഫോറും സഹിതം 44 പന്തില്‍ 77 റണ്‍സുമായി പുറത്താകാതെ നിന്നു.

വനിതാ പ്രീമിയർ ലീ​ഗിൽ ഇത്തവണ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയ താരം കൂടിയാണ് ലീ​. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് വനിതാ ക്രിക്കറ്റിലെ ഹാർഡ് ഹിറ്റർമാരിൽ ഒരാൾ കൂടിയായ ലിസൽ ലീയെ ഡൽ​ഹി സ്വന്തമാക്കിയത്.

ഫൈനലിലെ മികച്ച പ്രകടനത്തോടെ താരം വനിതാ ബി​ഗ് ബാഷ് ലീ​ഗിൽ പുതിയെ ചരിത്രവും എഴുതി. ഡബ്ല്യുബിബിഎൽ ഫൈനലിൽ ഏറ്റവും ഉയർന്ന വ്യക്തി​ഗത സ്കോർ നേടുന്ന താരമായി ലിസൽ ലീ മാറി.

27 പന്തില്‍ 35 റണ്‍സെടുത്ത നാറ്റ് സീവര്‍ ബ്രാന്‍ഡ് ലീയ്ക്ക് മികച്ച പിന്തുണ നല്‍കിയതോടെ അവര്‍ അതിവേഗമാണ് ജയം തൊട്ടത്. ഡാനി വ്യാറ്റാണ് (16) പുറത്തായ മറ്റൊരു താരം. കളി അവസാനിക്കുമ്പോള്‍ ലീയ്‌ക്കൊപ്പം 6 റണ്‍സുമായി നിക്കോള കാരിയായിരുന്നു ക്രീസില്‍.

നേരത്തെ ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ (34), ബെത് മൂണി (33), പെയ്ജ് സ്‌കോള്‍ഫീല്‍ഡ് (27) എന്നിവരുടെ ബാറ്റിങാണ് പെര്‍ത്തിനു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

Lizelle Lee's explosive 77 off 44 balls powered Hobart Hurricanes to their maiden WBBL title with an eight-wicket win over Perth Scorchers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങുന്നു; ഇന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

രാഹുലിന് നിര്‍ണായകം; ജാമ്യാപേക്ഷകളില്‍ വിധി ഇന്ന്

'അമേരിക്കക്കാര്‍ക്ക് ജോലി ഉറപ്പാക്കണം'; പുതിയ എച്ച്-1 ബി വിസ അപേക്ഷകള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ട് ടെക്സസ് ഗവര്‍ണര്‍

അപ്രതീക്ഷിത സാമ്പത്തിക ലാഭം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

'ചുവപ്പുനാടകളിൽ കുരുങ്ങി അപേക്ഷകരുടെ കാത്തിരിപ്പിന് വിട; അർഹരായവർക്ക് നൂറ് മണിക്കൂറിനുള്ളിൽ സഹായമെത്തും'

SCROLL FOR NEXT