ഫോട്ടോ: ട്വിറ്റർ 
Sports

'കരിയർ നശിപ്പിക്കുമെന്ന് ഭീഷണി, അപവാദ പ്രചാരണങ്ങൾ'- മുൻ ഭാര്യക്കെതിരെ ശിഖർ ധവാൻ; കോടതി വിലക്ക്

തനിക്കെതിരെ മുൻ ഭാര്യ അപകീർത്തികരമായ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: തനിക്കെതിരെ മുൻ ഭാര്യ അപകീർത്തികരമായ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ഇക്കാര്യം വ്യക്തമാക്കി താരം കോടതിയെ സമീപിച്ചു. പിന്നാലെ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് ധവാന്റെ മുൻ ഭാര്യയും ഓസ്ട്രേലിയൻ പൗരത്വവുമുള്ള അയേഷ മുഖർജിയെ കോടതി വിലക്കി. 

തന്റെ കരിയർ നശിപ്പിക്കുമെന്ന് മുൻ ഭാര്യ ഭീഷണിപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ധവാൻ കോടതിയെ സമീപിച്ചത്. തനിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ ഉൾപ്പെടുന്ന സന്ദേശങ്ങൾ ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ സിഇഒ ധീരജ് മൽഹോത്രയ്ക്ക് അയേഷ മുഖർജി അയച്ചതായും ധവാൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. പിന്നാലെയാണ് അപവാദ പ്രചാരണം നടത്തുന്നതിൽ നിന്ന് ജസ്റ്റിസ് ഹരീഷ് കുമാർ അയേഷയെ തടഞ്ഞത്.

ഡൽഹി പട്യാല ഹൗസ് കോടതിയാണ് ധവാന്റെ ഹർജി പരി​ഗണിച്ചത്. സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ധവാനെതിരെ പരാമർശങ്ങൾ നടത്തുന്നതിൽ നിന്നാണ് അയേഷയെ കോടതി വിലക്കിയത്. ധവാനെതിരെ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഔദ്യോഗിക സംവിധാനങ്ങളെ സമീപിക്കാമെന്നും കോടതി അയേഷക്ക് നിർദ്ദേശം നൽകി.

ധവാനെതിരായ അവരുടെ പരാതികളും ആവലാതികളും സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ സഹപ്രവർത്തകരുമായോ മറ്റാരെങ്കിലുമായോ പങ്കുവച്ച് പരസ്യമാക്കുന്നതിൽ നിന്ന് അയേഷ മുഖർജിയെ വിലക്കുന്നു. പകരം, ഔദ്യോഗിക സംവിധാനങ്ങൾ വഴി അവർക്ക് ധവാനെതിരായ പരാതികൾ കൈമാറമെന്ന് കോടതി ഉത്തരവിൽ പറയുന്നു. സാമൂഹിക മാധ്യമങ്ങൾ, മറ്റ് മാധ്യമങ്ങൾ എന്നിവ വഴി ധവാനെതിരായ വിമർശനങ്ങൾ പ്രചരിപ്പിക്കുന്നതിനും വിലക്കുണ്ട്.

47 കാരിയായ അയേഷയും 37കാരനായ ധവാനും ഒൻപത് വർഷം നീണ്ട ദാമ്പത്യത്തിന് 2021ൽ വിരാമമിട്ടിരുന്നു. ഇവർക്ക് ഒരു മകനുണ്ട്. നിലവിൽ അയേഷയ്ക്കൊപ്പം ഓസ്ട്രേലിയയിലാണ് മകനുള്ളത്. 

അയേഷയുമായി 2012ലായിരുന്നു ധവാന്റെ വിവാഹം. ധവാന്റെ പേരു ചേർത്തുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ‘അയേഷ മുഖർജി’ എന്ന പേരിൽ പുതിയ അക്കൗണ്ട് സൃഷ്ടിച്ചാണ് അയേഷ വിവാഹമോചന വാർത്ത പുറത്തുവിട്ടത്. വിവാഹമോചനം പരസ്യമാക്കി ദീർഘമായ കുറിപ്പും അയേഷ പങ്കുവച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്‍സലേഷന്‍' ഫീച്ചറുമായി വാട്‌സ്ആപ്പ്

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

SCROLL FOR NEXT